ETV Bharat / briefs

അഗ്നിപര്‍വ്വത ലാവക്ക് സമാനമായ ദ്രാവകം; ഭൂകമ്പ ഭീതിയില്‍ ത്രിപുര

ഒരു വര്‍ഷത്തിനിടെ ഇത്‌ നാലാം തവണയാണ്‌ ത്രിപുരയില്‍ ലാവ പോലെയുള്ള വസ്‌തു കാണപ്പെടുന്നത്‌.

ഫയല്‍ ചിത്രം
author img

By

Published : May 17, 2019, 1:57 PM IST

അഗര്‍ത്തല: ത്രിപുരയില്‍ ഭൂമിക്കടിയില്‍ നിന്ന് അഗ്നിപര്‍വ്വത ലാവക്ക് സമാനമായ ദ്രാവകം പുറത്തേക്ക് വന്നതായി റിപ്പോര്‍ട്ട്. അഗര്‍ത്തലയിലെ മധുബന്‍ മേഖലയിലാണ് കത്തുന്ന ലാവ പോലെയുള്ള ദ്രാവകം മണ്ണില്‍ നിന്ന്‌ പുറത്തേക്ക്‌ വരുന്നതായി കാണപ്പെട്ടത്‌. കഥാല്‍ത്തലി ഗ്രാമത്തില്‍ റോഡരികിലെ വൈദ്യുത പോസ്‌റ്റിന്‌ സമീപത്തായാണ്‌ ദ്രാവകം കാണപ്പെട്ടത്‌. ഇതോടൊപ്പം തീയും പുകയും ഉയരുന്നുണ്ടായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ത്രിപുര സ്‌പേസ്‌ ആപ്ലിക്കേഷന്‍ സെന്‍ററില്‍ നിന്നുള്ള ശാസ്‌ത്രജ്ഞര്‍ സ്ഥലത്തെത്തി ദ്രാവകത്തിന്‍റെ സാമ്പിളുകള്‍ ശേഖരിച്ചു. പരിശോധനകള്‍ക്ക്‌ ശേഷമേ കൃത്യമായ നിഗമനത്തിലെത്താനാകൂവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഒരു വര്‍ഷത്തിനിടെ ഇത്‌ നാലാം തവണയാണ്‌ ത്രിപുരയില്‍ ലാവ പോലെയുള്ള വസ്‌തു കാണപ്പെടുന്നത്‌. ഭൂകമ്പസാധ്യത വളരെയേറെയുള്ള സംസ്ഥാനമാണ് ത്രിപുര. അതിനാല്‍ ഇത്തരം സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നതിനെ ഏറെ ഗൗരവത്തോടെയാണ്‌ സംസ്ഥാനസര്‍ക്കാര്‍ നോക്കിക്കാണുന്നത്‌.

Intro:Body:

https://www.ndtv.com/india-news/lava-like-inflammable-liquid-eruption-reported-in-tripura-2038832?pfrom=home-topstories

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.