ETV Bharat / briefs

കുന്നത്തുനാട് നിലംനികത്തല്‍: മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് പ്രതിപക്ഷം സഭയില്‍

നിലം നികത്തലില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

കുന്നത്തുനാട് നിലംനികത്തല്‍
author img

By

Published : Jun 12, 2019, 3:09 PM IST

Updated : Jun 12, 2019, 5:24 PM IST

തിരുവനന്തപുരം: എറണാകുളം ജില്ലയിലെ കുന്നത്തുനാട്ടിൽ സ്വകാര്യ കമ്പനിക്ക് 15 ഏക്കർ നിലം നികത്താൻ അനുവാദം നൽകിയതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ ആരോപണം. ഇതിനുവേണ്ടിയുള്ള ഫയലുകൾ നീങ്ങിയത് ശരവേഗത്തിലാണ്. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ വെറുക്കപ്പെട്ടവൻ എന്നു വിശേഷിപ്പിച്ച വിവാദവ്യവസായിയുടെ ബിനാമിക്കു വേണ്ടിയാണ് നിലം നികത്താൻ സർക്കാർ അനുമതി നൽകിയതെന്ന് ഇതു സംബന്ധിച്ച അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി കൊണ്ട് പ്രതിപക്ഷ അംഗം വി പി സജീന്ദ്രൻ ആരോപിച്ചു. പ്രമേയത്തിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

കുന്നത്തുനാട് നിലംനികത്തല്‍: പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി

കുന്നത്തുനാട്ടിൽ സ്പീക്ക്സ് പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി നികത്തിയ 15 ഏക്കർ നെൽവയൽ 15 ദിവസത്തിനകം പൂർവ്വസ്ഥിതിയിലാക്കാൻ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ എറണാകുളം ജില്ലാ കലക്ടർ ഉത്തരവിട്ടിരുന്നു. 2008ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം ആയിരുന്നു ഉത്തരവ്. നികത്തിയ ഭൂമിയുടെ പോക്കുവരവും ക്രയവിക്രയവും കലക്ടർ തടഞ്ഞു. ആർഡിഒയുടെ റിപ്പോർട്ടിന്‍റേയും എജിയുടെ നിയമോപദേശത്തിന്‍റേയും അടിസ്ഥാനത്തിലായിരുന്നു കലക്ടറുടെ നടപടി. എന്നാൽ ഇതിനെതിരെ കമ്പനി നൽകിയ അപ്പീലിൽ കലക്ടറുടെ ഉത്തരവ് കഴിഞ്ഞമാസം റവന്യു വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി റദ്ദാക്കി. ഇതിനുപിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ഇടപെടൽ ഉണ്ടായെന്ന് വി പി സജീന്ദ്രൻ ആരോപിച്ചു.

എന്നാൽ പോക്കുവരവും ക്രയവിക്രയവും റദ്ദാക്കിയ കലക്ടറുടെ നടപടി തെറ്റായിരുന്നതിനാലാണ് ഉത്തരവ് റദ്ദാക്കിയതെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. പുതിയ നിയമോപദേശം ലഭിച്ചശേഷം തുടർനടപടിയെന്നും റവന്യൂ മന്ത്രി വ്യക്തമാക്കി. നിലം നികത്താനുള്ള ഉത്തരവ് നൽകിയത് ആർക്കുവേണ്ടിയാണെന്നും പിന്നിൽ ആരാണെന്ന് എല്ലാവർക്കുമറിയാമെന്നും മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷനേതാവ് ഒളിയമ്പെയ്തു. അടിയന്തരമായി ഉത്തരവ് റദ്ദാക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. തന്‍റെ ഓഫീസിനെതിരെ പ്രതിപക്ഷം ആരോപണം ഉന്നയിക്കുമ്പോൾ സഭയിൽ ഉണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രി മൗനംപാലിച്ചു. അടിയന്തരപ്രമേയത്തിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.

Intro:എറണാകുളം ജില്ലയിലെ കുന്നത്തുനാട്ടിൽ സ്വകാര്യ കമ്പനിക്ക് 15 ഏക്കർ നിലം നികത്താൻ അനുവാദം നൽകിയതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ ഇടപെടൽ എന്ന് നിയമസഭയിൽ പ്രതിപക്ഷ ആരോപണം. ഇതിനുവേണ്ടിയുള്ള ഫയലുകൾ നീങ്ങിയത് ശരവേഗത്തിലാണ്. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ വെറുക്കപ്പെട്ടവൻ എന്നു വിശേഷിപ്പിച്ച വിവാദവ്യവസായിയുടെ ബിനാമിക്കു വേണ്ടിയാണ് നിലം നികത്താൻ സർക്കാർ അനുമതി നൽകിയതെന്ന് ഇതു സംബന്ധിച്ച അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി കൊണ്ട് പ്രതിപക്ഷ അംഗം വി പി സജീന്ദ്രൻ ആരോപിച്ചു. അടിയന്തര പ്രമേയത്തിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി പോയി.

Body:കുന്നത്തു നാട്ടിൽ സ്പീക്ക്സ് പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി നികത്തിയ 15 ഏക്കർ നെൽവയൽ 15 ദിവസത്തിനകം പൂർവ്വസ്ഥിതിയിലാക്കാൻ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ എറണാകുളം ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു. 2008ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം ആയിരുന്നു ഉത്തരവ്. നികത്തിയ ഭൂമിയുടെ പോക്കുവരവും ക്രയവിക്രയവും കളക്ടർ തടഞ്ഞു. ആർ ഡി ഓ യുടെ റിപ്പോർട്ടിൻ്റെ യും എജിയുടെ നിയമോപദേശത്തിൻ്റെയും അടിസ്ഥാനത്തിലായിരുന്നു കളക്ടറുടെ നടപടി. എന്നാൽ ഇതിനെതിരെ കമ്പനി നൽകിയ അപ്പീലിൽ കളക്ടറുടെ ഉത്തരവ് കഴിഞ്ഞമാസം റവന്യു വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി റദ്ദാക്കി. ഇതിനുപിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ ഇടപെടൽ ഉണ്ടായെന്ന് നിയമസഭയിൽ ഇതു സംബന്ധിച്ച അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ വി പി സജീന്ദ്രൻ ആരോപിച്ചു.

ബൈറ്റ് (വി.പി സജീന്ദ്രൻ സമയം 10.17)

എന്നാൽ പോക്കുവരവും ക്രയവിക്രയവും റദ്ദാക്കിയ കളക്ടറുടെ നടപടി തെറ്റായിരുന്നതിനാലാണ് ഉത്തരവ് റദ്ദാക്കിയതെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. പുതിയ നിയമോപദേശം ലഭിച്ചശേഷം തുടർനടപടി എന്നും റവന്യൂ മന്ത്രി വ്യക്തമാക്കി

ബൈറ്റ്(ഇ. ചന്ദ്രശേഖരൻ സമയം 10.12)

നിലം നികത്താനുള്ള ഉത്തരവ് നൽകിയത് ആർക്കുവേണ്ടിയാണെന്നും പിന്നിൽ ആരാണെന്ന് എല്ലാവർക്കുമറിയാമെന്നും മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷനേതാവ് ഒളിയമ്പെയ്തു. അടിയന്തരമായി ഉത്തരവ് റദ്ദാക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ബൈറ്റ് (ചെന്നിത്തല സമയം 10.37)

തൻറെ ഓഫീസിനെതിരെ പ്രതിപക്ഷം ആരോപണം ഉന്നയിക്കുമ്പോൾ സഭയിൽ ഉണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രി മൗനംപാലിച്ചു. അടിയന്തരപ്രമേയത്തിന് ഇന്ന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി.

Conclusion:ബിജു ഗോപിനാഥ്

etv ഭാരത് തിരുവനന്തപുരം
Last Updated : Jun 12, 2019, 5:24 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.