ETV Bharat / briefs

ലഹരി ഉൽപന്നങ്ങളുടെ ഒഴുക്ക് തടയുന്നതിനായി പുതിയ കർമ്മപദ്ധതിയുമായി എക്സൈസ്

author img

By

Published : Jun 22, 2019, 11:42 PM IST

Updated : Jun 23, 2019, 2:04 AM IST

ലഹരിവസ്തുക്കൾ ഏറെയും ട്രെയിൻ മാർഗമാണ് കടത്തിക്കൊണ്ടിരുന്നത് എന്ന് കണ്ടെത്തിയ എക്സൈസ് ആർപിഎഫുമായി സഹകരിച്ച് ട്രെയിനിൽ പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്

ലഹരി

കോഴിക്കോട്: ജില്ലയിൽ കഞ്ചാവ് അടക്കമുള്ള ലഹരി ഉൽപന്നങ്ങളുടെ വിപണനം വർധിച്ച സാഹചര്യത്തിൽ ഇവ തടയുന്നതിനായി പുതിയ പദ്ധതിയുമായി എക്സൈസ് രംഗത്ത്. ലഹരിവസ്തുക്കൾ ഏറെയും ട്രെയിൻ മാർഗമാണ് കടത്തിക്കൊണ്ടിരുന്നത് എന്ന് കണ്ടെത്തിയ എക്സൈസ് ആർപിഎഫുമായി സഹകരിച്ച് ട്രെയിനിൽ പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനുപുറമേ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലും പരിശോധന നടത്തും.

ലഹരി ഉൽപന്നങ്ങളുടെ ഒഴുക്ക് തടയുന്നതിനായി പുതിയ കർമ്മപദ്ധതിയുമായി എക്സൈസ്

ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിൽ പോയി മടങ്ങിവരുമ്പോൾ ലഹരി ഉത്പന്നങ്ങൾ വലിയതോതിൽ കേരളത്തിലേക്ക് എത്തിക്കുന്നതിനായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ വിആർ അനിൽകുമാർ പറഞ്ഞു. ട്രെയിനിൽ പരിശോധന ഇല്ലാത്തതിനാലാണ് ഇവർക്ക് ലഹരി ഉൽപ്പന്നങ്ങൾ കടത്താൻ സഹായകരമാകുന്നത് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിദ്യാർഥികളുടെ ലഹരി ഉപയോഗം കുറയ്ക്കുന്നതിനായി വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നതിനെക്കുറിച്ച് എക്സൈസ് ആലോചിച്ച് വരികയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അനുമതി ലഭിക്കുകയാണെങ്കിൽ ഇവിടങ്ങളിൽ പരിശോധന നടത്താനും എക്സൈസ് തയ്യാറാണെന്നും അനിൽകുമാർ പറഞ്ഞു.

Intro:ജില്ലയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉൽപന്നങ്ങളുടെ ഒഴുക്ക് തടയുന്നതിനായി പുതിയ കർമ്മപദ്ധതിയുമായി എക്സൈസ്

Body:ജില്ലയിൽ കഞ്ചാവ് അടക്കമുള്ള ലഹരി ഉൽപന്നങ്ങളുടെ വിപണനം വർദ്ധിച്ച സാഹചര്യത്തിൽ ഇവ തടയുന്നതിനായി പുതിയ പദ്ധതിയുമായി എക്സൈസ് രംഗത്ത്. ലഹരിവസ്തുക്കൾ ഏറെയും ട്രെയിൻ മാർഗമാണ് കടത്തിക്കൊണ്ടിരുന്നത് എന്ന് കണ്ടെത്തിയ എക്സൈസ് ആർപിഎഫുമായി സഹകരിച്ചു ട്രെയിനിൽ പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനുപുറമേ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലും പരിശോധന നടത്തും. ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിൽ പോയി മടങ്ങിവരുമ്പോൾ ലഹരി ഉത്പന്നങ്ങൾ വലിയതോതിൽ കേരളത്തിലേക്ക് എത്തിക്കുന്നതിനായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ വി ആർ അനിൽകുമാർ പറഞ്ഞു. ട്രെയിനിൽ പരിശോധന ഇല്ലാത്തതിനാലാണ് ഇവർക്ക് ലഹരി ഉൽപ്പന്നങ്ങൾ കടത്താൻ സഹായകരമാകുന്നത് എന്നും അദ്ദേഹം പറയുന്നു.

byte

Conclusion:അതേസമയം വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം കുറയ്ക്കുന്നതിനായി വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നതിനെക്കുറിച്ച് എക്സൈസ് ആലോചിച്ച് വരികയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അനുമതി ലഭിക്കുകയാണെങ്കിൽ ഇവിടങ്ങളിൽ പരിശോധന നടത്താനും എക്സൈസ് തയ്യാറാണെന്നും അനിൽകുമാർ പറഞ്ഞു.

ഇടിവി ഭാരത് കോഴിക്കോട്
Last Updated : Jun 23, 2019, 2:04 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.