കൊല്ലം : ജില്ലയിൽ ഇന്ന് ആറുപേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മെയ് 20ന് ട്രെയിനിൽ ഡൽഹിയിൽ നിന്നെത്തിയ അരിയല്ലൂർ സ്വദേശിക്കും മുംബൈയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്തിരുന്ന ത്രിക്കോവിൽവട്ടം കണ്ണനല്ലൂർ സ്വദേശിക്കും, കപ്പലണ്ടി കച്ചവടം നടത്തുന്ന ആദിച്ചനല്ലൂർ കൊട്ടിയം സ്വദേശിക്കും, കുവൈറ്റിൽ നിന്നും എയർ ഇന്ത്യ എക്‌സ്‌പ്രസിൽ തിരുവനന്തപുരത്തെത്തിയ മൈനാഗപ്പള്ളി സ്വദേശി, മുംബൈ താനെയിൽ നിന്നും ട്രെയിനിൽ എത്തിയ തലവൂർ സ്വദേശിക്കും, മെയ് 23 ന് രോഗം സ്ഥിരീകരിച്ച് പാരിപ്പള്ളി ഗവൺമെന്‍റ് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള യുവതിയുടെ 10 ദിവസം പ്രായമുള്ള കുഞ്ഞിനുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
പരിശോധനയ്ക്ക് അയച്ച 4108 സാമ്പിളുകളിൽ 272 എണ്ണത്തിന്‍റെ ഫലം കൂടി വരാനുണ്ട്. ഫലം വന്നതിൽ 3664 എണ്ണം നെഗറ്റീവ് ആണ്. അതേസമയം ജില്ലയിലെ പന്മന, പുനലൂർ മുനിസിപ്പാലിറ്റി, ആര്യങ്കാവ്, തെന്മല, കുളത്തൂർപുഴ എന്നീ പ്രദേശങ്ങൾ പുതിയ ഹോട്ട് സ്പോട്ടുകളായി.