കൊച്ചി: ഏഷ്യയിലെ ഏറ്റവും വലിയ കലാപ്രദർശനമായ കൊച്ചി മുസരിസ് ബിനാലെയുടെ അഞ്ചാം പതിപ്പിന്‍റെ ക്യുറേറ്ററായി പ്രമുഖ ദൃശ്യകലാകാരി ശുഭിഗി റാവുവിനെ തെരഞ്ഞെടുത്തു. 2020ല്‍ നടക്കുന്ന ബിനാലെയുടെ തെരഞ്ഞെടുപ്പു സമിതി വെനീസില്‍ വെച്ചാണ് പ്രഖാപനം നടത്തിയത്. കൊച്ചിയുടെ ചരിത്രത്തിലും സാംസ്കാരത്തിലുമാണ് ബിനാലെ വേരുകളാഴ്ത്തിയിരിക്കുന്നതെന്ന് സിംഗപ്പൂരിലെ ഇന്ത്യന്‍ വംശജയായ കലാകാരി ശുഭിഗി റാവു പറഞ്ഞു. മികച്ച വ്യക്തിയെ തന്നെയാണ് ബിനാലെ ക്യുറേറ്ററായി തെരഞ്ഞെടുത്തിരിക്കുന്നതെന്ന് കൊച്ചി-മുസരീസ് ബിനാലെ സ്ഥാപകന്‍ കൃഷ്ണമാചാരി വ്യക്തമാക്കി. തുടര്‍ച്ചയായി രണ്ടാം തവണയാണ് ബിനാലെ ക്യൂറേറ്ററായി വനിതയെ തെരഞ്ഞെടുക്കുന്നത്. നാലാം പതിപ്പില്‍ പ്രശസ്ത ദൃശ്യകലാകാരി അനിതാ ദുബെ ആയിരുന്നു ക്യൂറേറ്റര്‍.
2018 ല്‍ ആരംഭിച്ച കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിലെ പങ്കാളിത്ത കലാകാരിയായിരുന്നു ശുഭിഗി റാവു. പത്താമത് തായ്‌പേയി ബിനാലെ(2016), രണ്ടാമത് സിംഗപ്പൂര്‍ ബിനാലെ(2008) എന്നിവയിലും അവര്‍ പങ്കെടുത്തിട്ടുണ്ട്.ദി വുഡ് ഫോര്‍ ദി ട്രീസ്(2018), റിട്ടണ്‍ ഇന്‍ ദി മാര്‍ജിന്‍സ്(2017), ദി റെട്രോസ്‌പെക്ടബിള്‍ ഓഫ് എസ്. റൗള്‍(2013), യുസ്ഫുള്‍ ഫിക്ഷന്‍സ്(2013) എന്നിവയാണ് അവരുടെ ശ്രദ്ധേയ പ്രദര്‍ശനങ്ങള്‍. എബൗട്ട് ബുക്ക്‌സ്( റോം 2018), നാഷണല്‍ മ്യൂസിയം ഓഫ് സിംഗപ്പൂരിലെ സിഗ്‌നേച്ചര്‍ ആര്‍ട്ട് പ്രൈസ് ഫൈനലിസ്റ്റ്, ഗോസ്റ്റ് ഓണ്‍ ദി വയര്‍ 21(2016), ഡിയര്‍ പെയിന്റര്‍(2015), അര്‍ബന്‍നെസ്സ്(2015), മോഡേണ്‍ ലവ്(2014), സ്റ്റില്‍ ബില്‍ഡിംഗ്(2012), സിംഗപ്പൂര്‍ സര്‍വേ; ബിയോണ്ട് എല്‍കെവൈ(2010), ഫൗണ്ട് ആന്‍ഡ് ലോസ്റ്റ്(2009), സിംഗപ്പൂര്‍ മ്യൂസിയത്തിലെ ആര്‍ട്ട് ഷോ(2007), സെക്കന്റ് ഡാന്‍സ് സോങ്(2006), അപ്പിറ്റൈറ്റ്‌സ് ഫോര്‍ ലിറ്റര്‍(2006) ന്യൂ കണ്ടംപററീസ്(2005) എന്നിവ അവരുടെ സംയോജിത കലാപദ്ധതികളാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാരെയും കലാസൃഷ്ടികളുയും ഒരൊറ്റ കുടക്കീഴിൽ കൊണ്ടു നിർത്തുന്ന ഏറ്റവും വലിയ കലാപ്രദര്‍ശനമാണ് കൊച്ചി മുസരിസ് ബിനാലെ.
.