ഇടുക്കി: കേരളം നേരിട്ട പ്രളയത്തിന് കാരണം ഡാമുകള്‍ തുറന്നുവിട്ടതാണെന്ന അമിക്കസ് ക്യൂറിയുടെ കണ്ടെത്തലിനെ തള്ളി ഡാം സേഫ്റ്റി ചെയർമാൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്ന നിരീക്ഷണങ്ങള്‍ വിചിത്രമാണെന്നും നിലവില്‍ ഡാമുകളുടെ അവസ്ഥ തൃപ്തികരമാണെന്നും സി എൻ രാമചന്ദ്രൻ പറഞ്ഞു. അശാസ്ത്രീയമായി ഡാമുകള്‍ തുറന്നതാണ് പ്രളയത്തിന് കാരണമായത് എന്നായിരുന്നു അമിക്കസ് ക്യൂറിയുടെ കണ്ടെത്തല്‍. ഇടുക്കി ചെറുതോണി അണക്കെട്ട് പരിശോധിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയം: അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് തള്ളി ഡാം സേഫ്റ്റി ചെയര്‍മാന്‍
അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലെ നിരീക്ഷണങ്ങള്‍ വിചിത്രമെന്ന് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ.