ETV Bharat / briefs

ബാച്ചിലർ ഡ്രഗ് പാർട്ടി; സംഘാടകന്‍ പിടിയില്‍

എറണാകുളം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സിഐയുടെ മേൽനോട്ടത്തിലുള്ള ടോപ് നാർക്കോട്ടിക് സീക്രട്ട് ഗ്രൂപ്പ് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

drug
author img

By

Published : May 17, 2019, 2:12 PM IST

എറണാകുളം: മദ്യവും വന്‍ തോതില്‍ ലഹരി മരുന്നുകളും ഉപയോഗിക്കുന്ന ബാച്ചിലര്‍ ഡ്രഗ് പാര്‍ട്ടിയുടെ സംഘാടകന്‍ പിടിയിലായി. എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ആലുവ ഈസ്റ്റ് വില്ലേജിൽ ഇടത്തലകരയിൽ താമസിക്കുന്ന അജാസ് (27) പിടിയിലായത്. എറണാകുളം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സിഐയുടെ മേൽനോട്ടത്തിലുള്ള ടോപ് നാർക്കോട്ടിക് സീക്രട്ട് ഗ്രൂപ്പ് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

മദ്യം മാത്രമായി ഉപയോഗിച്ചാൽ ബഹളമാകുമെന്നും മദ്യത്തോടൊപ്പം ലഹരി മരുന്ന് കൂടി ഉപയോഗിച്ചാൽ മനസ്സ് ശാന്തമാകുമെന്നുമാണ് പ്രതിയുടെ വിചിത്രവാദം എന്ന് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ബി സുരേഷ് അറിയിച്ചു. ലഹരി എവിടെ നിന്നാണ് എത്തിക്കുന്നതെന്ന് സംബന്ധിച്ച വിശദമായ അന്വേഷണം നടന്നുവരികയാണ്. കൂട്ടുപ്രതികളുടെ കോഡ് പേരുകൾ മാത്രമേ പ്രതിക്ക് വിശദീകരിക്കാൻ കഴിയുന്നുള്ളൂ. ലഹരിയുടെ അമിത ഉപയോഗം മൂലം പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നുണ്ട്. 40 നിട്രോസിപാം ഗുളികകൾ കൈവശം സൂക്ഷിക്കുന്നത് പോലും 10 വർഷം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റമാണെന്ന് എക്സൈസ് സംഘം പറഞ്ഞു. ലഹരി മരുന്ന് കടത്തുന്നതായി സംശയിക്കുന്ന ഏതാനും യുവാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായി എക്സൈസ് സംഘം അറിയിച്ചു.

Intro:അവധി ദിവസങ്ങൾ ആഘോഷിക്കാൻ ബാച്ചിലർ ഡ്രഗ് പാർട്ടി .മുഖ്യ സംഘാടകർ എക്സൈസ് സ്പെഷൽ സ്ക്വാഡിന്റെ പിടിയിൽ

Body:അവധി ദിവസങ്ങൾ ആഘോഷിക്കാൻ മദ്യത്തോടൊപ്പം മതിഭ്രമം ലഭിക്കാൻ വൻതോതിൽ ലഹരി ഗുളികകളും ഉപയോഗിച്ച് ബാച്ചിലർ പാർട്ടി സംഘടിപ്പിച്ചു വന്നിരുന്ന ആലുവ ഈസ്റ്റ് വില്ലേജിൽ ഇടത്തലകരയിൽ താമസിക്കുന്ന അജാസിനെ (27) എറണാകുളം എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടികൂടി. കൊച്ചിയിലെ ലഹരി മാഫിയയുടെ വേരറുക്കാൻ എക്സൈസ് സ്പെഷൽ സ്ക്വാഡ് സിഐയുടെ മേൽനോട്ടത്തിലുള്ള ടോപ് നാർക്കോട്ടിക് സീക്രട്ട് ഗ്രൂപ്പ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള റെയ്ഡിലാണ് അജാസ് പിടിയിലായത്.

ആലുവ ,പൂക്കാട്ടുപടി ,കൊടുകുത്തിമല ,വാഴക്കുളം ഭാഗങ്ങളിലുള്ള ഏതാനും യുവാക്കളോടൊന്നിച്ചാണ് അജാസിന്റെ ലഹരി ഉപയോഗം. മദ്യം മാത്രമായി ഉപയോഗിച്ചാൽ ലഹരി മൂത്ത് ബഹളമാകുമെന്നും, മദ്യത്തോടൊപ്പം ലഹരിഗുളിക കൂടി ഉപയോഗിച്ചാൽ പിന്നെ മനസ്സ് ശാന്തമാകുമെന്നും മെഡിറ്റേഷന്റെ പ്രയോജനമാണെന്നുമാണ് പ്രതിയുടെ വിചിത്രവാദം എന്നും എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ബി സുരേഷ് അറിയിച്ചു.

ലഹരി എത്തുന്ന വഴിയെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്. കൂട്ടു പ്രതികളുടെ കോഡ് പേരുകൾ മാത്രമാണ് പ്രതിക്ക് വിശദീകരിക്കാൻ ആവുന്നുള്ളൂ എന്നും ലഹരിയുടെ അമിത ഉപയോഗംമൂലം പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നതായും, 40 നിട്രോസിപാം ഗുളികകൾ കൈവശം വയ്ക്കുന്നത് പോലും 10 വർഷം വരെ കഠിന തടവ് കിട്ടാവുന്ന കുറ്റമാണെന്നും എക്സൈസ് സംഘം പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി കൊടികുത്തിമല പരിസരത്ത് മുൻ കേസുകളിൽ പ്രതികളായ ഇത്തരം മരം ലഹരി ഗുളികകൾ കടത്തുന്നതുമായി സംശയമുള്ള ഏതാനും യുവാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായും എക്സൈസ് സംഘം അറിയിച്ചു.

ETV Bharat
Kochi

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.