ETV Bharat / briefs

മയക്കുമരുന്ന് മാഫിയയിലെ രണ്ട് പേര്‍ പിടിയില്‍ - illegal drugs

പിടിയിലായവരില്‍ നിന്നും നൂറിലധികം നൈട്രോ സെപാം മയക്കുമരുന്ന് ഗുളികകൾ കണ്ടെടുത്തു.

file
author img

By

Published : May 18, 2019, 7:40 PM IST

ആലുവ: നഗരം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്തുന്ന വന്‍ മാഫിയ സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍. അറക്കപ്പടി വലിയകുളംകരയിൽ പാണ്ടി രാജു എന്ന നവനീത് (22), അന്ധകാരം ബാബു എന്ന രാഹുൽ (21) എന്നിവരാണ് ആലുവ റെയ്ഞ്ച് എക്സൈസിന്‍റെ ഷാഡോ ടീം നടത്തിയ പരിശോധനയില്‍ പിടിയിലായത്.

ഇവരുടെ പക്കൽ നിന്നും നൂറിലധികം നൈട്രോ സെപാം മയക്കുമരുന്ന് ഗുളികകൾ കണ്ടെടുത്തു. ഇരുവരും സേലം, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നും സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ ഏജന്‍റുമാർക്ക് മയക്കുമരുന്നുകള്‍ എത്തിച്ചു കൊടുക്കുന്ന സംഘത്തില്‍ ഉള്‍പ്പെട്ടവരാണ്. പ്രധാനമായും കോളജുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ചാണ് ഇവര്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നത്. ഇതേ സംഘത്തിലെ മുഹമ്മദ് സിദ്ദിഖ് എന്നയാള്‍ മയക്കുമരുന്ന് ഗുളികകളുമായി കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഈ മാസം ഇതുവരെ നാലുപേരാണ് മയക്കുമരുന്ന് ഗുളികകളുമായി ആലുവ റേഞ്ച് എക്സൈസ് ഷാഡോ സംഘത്തിന്‍റെ പിടിയിലായത്.

Intro:

Body:മയക്കുമരുന്ന് മാഫിയക്കെതിരെ ആലുവ റെയിഞ്ച് എക്സൈസ് പിടിമുറുക്കുന്നു. ആലുവ കേന്ദ്രീകരിച്ച് ലഹരിമരുന്നു വിൽപ്പന നടത്തി വന്നിരുന്ന വൻ മാഫിയ സംഘത്തിലെ രണ്ട് പ്രധാന കണ്ണുകളെ കൂടി ആലുവ റേഞ്ച് എക്സൈസ് പിടിയിലായി. അറക്കപ്പടി വലിയകുളംകരയിൽ പാണ്ടി രാജു എന്ന് വിളിക്കുന്ന നവനീത്(22) അറക്കപ്പടി വലിയകുളത്ത് തന്നെ താമസിക്കുന്ന അന്ധകാരം ബാബു എന്ന് വിളിക്കുന്ന രാഹുൽ(21) എന്നിവരെയാണ് ആലുവ റെയിഞ്ച് എക്സൈസ് ഷാഡോ ടീം കസ്റ്റഡിയിലെടുത്തത്.

ഇരുവരുടെയും പക്കൽനിന്നും 102 എണ്ണം നൈട്രോ സെപാം മയക്കുമരുന്ന് ഗുളികകൾ കണ്ടെടുത്തു. കഴിഞ്ഞ ദിവസം ഇവരുടെ കൂടെ ടെ കൂടെ നിൽക്കാൻ എനിക്ക് സഹായിച്ചിരുന്ന മുഹമ്മദ് സിദ്ദീഖ് എന്നയാളെ നൈട്രോ സെപാം മയക്കുമരുന്ന് ഗുളികകളുമായി കസ്റ്റഡിയിലെടുത്തിരുന്നു. സേലം, പുതുച്ചേരി എന്നിവിടങ്ങളിൽനിന്ന് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുള്ള ഏജന്റുമാർക്ക് മയക്കുമരുന്ന് കൈമാറിയിരുന്നത് പിടിയിലായ ഇരുവരും ചേർന്നാണ്. ഇവരുടെ പ്രവർത്തനങ്ങൾ പ്രധാനമായും കോളേജുകളിലും ഹോസ്റ്റലുകളിലും ലക്ഷ്യമിട്ട് ആയിരുന്നുവെന്നും എക്സൈസ് സംഘം അറിയിച്ചു.

ഈ മാസം ഇതുവരെ നാലുപേരെയാണ് ലഹരിമരുന്ന് ഗുളികകളുമായി ആലുവ റേഞ്ച് എക്സൈസ് ഷാഡോ സംഘം കസ്റ്റഡിയിൽ എടുക്കുന്നത്. 312 എണ്ണം നൈട്രോ സെപാം ഗുളികളാണ് ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുള്ളത്.

ETV Bharat
Kochi

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.