ETV Bharat / briefs

കെവിൻ വധക്കേസില്‍ ഇരുപത്തിയെട്ടാം സാക്ഷി കൂറുമാറി - murder

പ്രതികളുടെ സുഹൃത്തായ അബിൻ പ്രദീപ് ചങ്ങനാശ്ശേരി മജിസ്ട്രേറ്റിന് നൽകിയ രഹസ്യ മൊഴിയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.

kevin murder
author img

By

Published : Apr 29, 2019, 5:05 PM IST

കെവിൻ വധക്കേസിൽ ഇരുപത്തിയെട്ടാം സാക്ഷി അബിന്‍ പ്രദീപ് കൂറുമാറി. പ്രതികളുടെ സുഹൃത്തായ അബിൻ ചങ്ങനാശ്ശേരി മജിസ്ട്രേറ്റിന് നൽകിയ രഹസ്യ മൊഴിയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. പ്രതികൾക്ക് അനുകൂലമായ മൊഴിയാണ് നൽകിയിരിക്കുന്നത്.

കെവിനെ തട്ടിക്കൊണ്ട് പോകുന്നത് സംബന്ധിച്ച ഗൂഢാലോചനയിലും അക്രമത്തിനുപയോഗിച്ച വാൾ ഒളിപ്പിക്കുന്നതിലും സാക്ഷിയായി പൊലീസ് കണ്ടെത്തിയ ആളായിരുന്നു അബിൻ.

പ്രതിയായ വിഷ്ണുവിന്‍റെ വീട്ടിൽ വാൾ ഒളിപ്പിക്കുന്നത് കണ്ടുവെന്നായിരുന്നു അബിന്‍റെ മുൻ മൊഴി. രഹസ്യമൊഴിയിൽ പറയുന്ന കാര്യങ്ങൾ പൊലീസ് ഭീഷണിപ്പെടുത്തി പറയിച്ചതാണെന്നും പൊലീസിനെ ഭയന്നാണ് അത്തരത്തിൽ മൊഴി നൽകിയതെന്നും അബിൻ കോടതിയെ ബോധിപ്പിച്ചു. പ്രതിഭാഗത്തിന്‍റെയും പ്രോസിക്യൂഷന്‍റെയും വാദത്തിൽ പരസ്പരവിരുദ്ധമായി മൊഴി നൽകിയതിനെ തുടർന്ന് സാക്ഷി കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു.

കെവിൻ വധക്കേസ് അഞ്ചാം ദിനം വിസ്താരം പൂർത്തിയായപ്പോൾ കേസിലെ ആറാം സാക്ഷിയായ ഹോസ്റ്റല്‍ നടത്തിപ്പുകാരന്‍ ബെന്നി ജോസഫ്, ഗാന്ധിനഗറിലെ തട്ടുകട ജീവനക്കാരൻ ബിജു എബ്രഹാം എന്നിവരുടെ വിസ്താരം പൂർത്തിയായി. കെവിനും മുഖ്യസാക്ഷി അനീഷും ചേര്‍ന്നാണ് വിവാഹശേഷം നീനുവിനെ ഹോസ്റ്റലിൽ എത്തിച്ചത്. ഒരുവർഷം താമസസൗകര്യം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടതായി ബെന്നി മൊഴിനൽകി.

കേസിലെ അഞ്ചാം പ്രതി ചാക്കോയും മൂന്നാം പ്രതിയും ഒഴികെ ബാക്കി 12 പ്രതികളും മെയ് 27 ന് പുലർച്ചെ തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ എത്തിയതായി ബിജു മൊഴി നൽകി. തട്ടുകടയിൽ ഇതിനിടെ പ്രതികളുമായി തർക്കം ഉണ്ടായതായും ഒന്നാം പ്രതി ഷാനു ചാക്കോ ആണ് പണം നൽകിയതെന്നും ബിജു കോടതിയിൽ പറഞ്ഞു.

Intro:കെവിൻ വധക്കേസിൽ കൂറുമാറിയ ഇരുപത്തിയെട്ടാം സാക്ഷി

Body:പ്രതികളുടെ സുഹൃത്തും കെവിൻ വധക്കേസിൽ ഇരുപത്തിയെട്ടാം സാക്ഷിയുമായി അബിൻ പ്രദീപാണ് പ്രതികൾക്ക് അനുകൂലമായി മൊഴി നൽകിയത്. കെവിനെ തട്ടിക്കൊണ്ട് പോകുന്നത് സംബന്ധിച്ച് ഗൂഢാലോചനും അക്രമത്തിനു ഉപയോഗിച്ച് വാൾ ഒളിപ്പിക്കുന്നതിനും സാക്ഷിയായി പോലീസ് കണ്ടെത്തിയ ആൾ ആയിരുന്നു അബിൻ.പ്രതിയായ വിഷ്ണുവിൻറെ വീട്ടിൽ വാആൾ ഒളിപ്പിക്കുന്നത് കണ്ടു എന്നായിരുന്നു അബിൻെറ മുൻ മൊഴി. ചങ്ങനാശ്ശേരി മജിസ്ട്രേറ്റ് നൽകിയ രഹസ്യ മൊഴിയിലാണ് മാറ്റംവരുത്തിയിരിക്കുന്നതും. രഹസ്യമൊഴിയിൽ പറയുന്ന കാര്യങ്ങൾ പൊലീസ് ഭീഷണിപ്പെടുത്തി പറയിച്ചത് ആണെന്നും പോലീസിനെ ഭയന്നാണ് അത്തരത്തിൽ മൊഴി നൽകിയതെന്ന് അബിൻ കോടതിയെ ബോധിപ്പിച്ചു. പ്രതിഭാഗത്തിൻെറയും പ്രോസിക്യൂഷൻെറയും വാദത്തിൽ പരസ്പരവിരുദ്ധമായി മൊഴി നൽകിയതിനെ തുടർന്ന് സാക്ഷി കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു. കെവിൻ വധക്കേസ് അഞ്ചാം ദിനം വിസ്താരം പൂർത്തിയാകുമ്പോൾ കേസിലെ ആറാം സാക്ഷിയും വിവാഹശേഷം നീനു താമസിച്ച ഹോസ്റ്റലിൻെറ നടത്തിപ്പുകാരനുമായ ബെന്നി ജോസഫ് ഗാന്ധിനഗറിലെ തട്ടുകട ജീവനക്കാരൻ ബിജു എബ്രഹാം എന്നിവരുടെയും വിസ്താരം പൂർത്തിയായി. കെവിനും മുഖ്യസാക്ഷി അനീഷുമാണ് നീനുവിനെ ഹോസ്റ്റലിൽ എത്തിച്ചത് ഒരുവർഷം താമസസൗകര്യം വേണമെന്നും ആവശ്യപ്പെട്ടതായി ബെന്നി മൊഴിനൽകി. കേസിലെ അഞ്ചാം പ്രതി ചാക്കോയും മൂന്നാം പ്രതിയെയും ഒഴികെ ബാക്കി 12 പ്രതികളും മെയ് 27 ന് പുലർച്ചെ തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ എത്തിയതായി ബിജു മൊഴി നൽകി. തട്ടുകടയിൽ ഇതിനിടെ പ്രതികളുമായി തർക്കം ഉണ്ടായതായും ഒന്നാം പ്രതി ഷാനു ചാക്കോ ആണ് പണം നൽകിയത് ബിജു കോടതിയിൽ പറഞ്ഞു.

Conclusion:etc bharat kottayam
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.