ETV Bharat / briefs

കെവിൻ കേസ്: മൂന്നാംദിന വിചാരണ പൂർത്തിയായി - ലിജോ

വിചാരണയ്ക്കിടെ കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ചാക്കോയുടെ സുഹൃത്തും അയൽവാസിയുമായ ലിജോ നിർണായക മെഴി

കെവിൻ
author img

By

Published : Apr 26, 2019, 8:58 PM IST

Updated : Apr 26, 2019, 9:47 PM IST

കോട്ടയം: കെവിന്‍റെ മരണം നടന്ന് രണ്ട് മണിക്കൂറുകൾക്കകം കൊലപാതക വിവരം മുഖ്യപ്രതി ഷാനു ചാക്കോ അറിയിച്ചതായി കോടതിയിൽ സാക്ഷി മൊഴി. വിചാരണക്കിടെ കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ചാക്കോയുടെ സുഹൃത്തും അയൽവാസിയുമായ ലിജോ നിർണായക മെഴി നൽകിയത്. മൊഴിനൽകിയ ഇരുപത്തിയാറാം സാക്ഷി ലിജോക്ക് നേരെ പ്രതിക്കൂട്ടിൽ നിന്ന് എട്ടാംപ്രതി ഭീഷണി മുഴക്കി. കോടതിക്ക് അകത്തും പുറത്തും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് കോടതി പ്രതിഭാഗത്തിന് താക്കീതു നൽകി.

കെവിൻ കേസ്: മൂന്നാംദിന വിചാരണ പൂർത്തിയായി

കെവിനുമായുള്ള ബന്ധം കെവിന്‍റെ ഭാര്യ നീനുവിൻെറ വീട്ടിൽ അറിഞ്ഞതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങളിലാണ് പ്രോസിക്യൂഷൻ ലിജോയിൽ നിന്നും ആദ്യം വ്യക്തത തേടിയത്. ഇതിനിടെയാണ് തട്ടിക്കൊണ്ടുപോയ കെവിൻ കൊല്ലപ്പെട്ടതായി ഷാനു ചാക്കോ ഫോൺ മുഖേന അറിയിച്ചതായി ലിജോ കോടതിയിൽ മൊഴി നൽകിയത്. ലിജോയുടെയും മുഖ്യസാക്ഷി അനീഷിനെയും വിസ്താരം ഇന്ന് പൂർത്തിയായി

Intro:കെവിൻറെ മരണം നടന്ന രണ്ട് മണിക്കൂറുകൾക്കകം കൊലപാതക വിവരം മുഖ്യപ്രതി ഷാനു ചാക്കോ അറിയിച്ചതായി കോടതിയിൽ സാക്ഷി മൊഴി ചാക്കോയുടെ സുഹൃത്തും അയൽവാസിയുമായ ലിജോ ആണ് വിചാരണക്കിടെ സാക്ഷിമൊഴി നൽകിയത് അത് മൊഴിനൽകിയ ഇരുപത്തിയാറാം സാക്ഷി ലിജോയ്ക്ക് നേരെ പ്രതിക്കൂട്ടിൽ നിന്ന് എട്ടാംപ്രതി ഭീഷണി മുഴക്കി സാക്ഷികൾക്ക് സംരക്ഷണം നൽകാൻ നിർദേശിച്ച കോടതി ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് വിഭാഗത്തെ താക്കീത് ചെയ്തു ഏതു

Body:കെവിൻറെ മരണം നടന്ന രണ്ട് മണിക്കൂറുകൾക്കകം കൊലപാതക വിവരം മുഖ്യപ്രതി ഷാനു ചാക്കോ അറിയിച്ചതായിട്ടാണ് ചാക്കോയുടെ സുഹൃത്തും അയൽവാസിയുമായ ലിജോ വിചാരണയ്ക്കിടെ കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിർണായക മൊഴി നൽകിയത്. കെവിനും ആയുള്ള ബന്ധം നീനുവിൻെറ വീട്ടിൽ അറിഞ്ഞതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങളിൽ ആണ് പ്രോസിക്യൂഷൻ ലിജോയിൽ നിന്നും ആദ്യം വ്യക്തത തേടിയത്. ഇതിനിടെയാണ് തട്ടിക്കൊണ്ടുപോയ കെവിൻ കൊല്ലപ്പെട്ടതായി ഷാനു ചാക്കോ ഫോൺ മുഖേന അറിയിച്ചതായി ലിജോ കോടതിയിൽ മൊഴി നൽകിയത്. കൊല നടന്ന് രണ്ട് മണിക്കൂറിനകം ആയിരുന്നു ഷാനു വിളിച്ചത് എന്നും ലിജോ പറഞ്ഞു. രജിസ്റ്റർ മാര്യേജ് ചെയ്തത് അറിഞ്ഞെത്തിയ പിതാവ് ചാക്കോ ബലമായി നീനുവിനെ പ തിരികെ കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു എന്നാൽ കെവിൻ തടഞ്ഞുവെന്നും ലിജോയുടെ മൊഴിയിലുണ്ട്. കെവിൻറെ ഒപ്പം പോകാനാണ് താൽപര്യം എന്ന് അറിയിച്ചതിനെ തുടർന്ന് ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ എഴുതി വച്ച ശേഷം കെവിൻെറ ഒപ്പം പോകാൻ അനുവദിക്കുകയായിരുന്നു എന്നും ലിജോ മൊഴിനൽകി. ബന്ധത്തിന് എതിരു നിന്നിരുന്ന നീനുവിനെ സഹോദരൻ ഷാനു ചാക്കോ യുടെ ആവശ്യപ്രകാരം ചിത്രങ്ങൾ വാട്സപ്പിൽ അയച്ചു നൽകി. ചിത്രങ്ങൾ കണ്ടയുടൻ കെവിൻ തീർന്നുവെന്ന് ഷാനു മറുപടി നൽകിയതായി മൊഴിയുണ്ട്. കേസിൽ നാലാം പ്രതിയായ നിയാസിനെ തിരിച്ചറിയുന്ന ഘട്ടത്തിൽ പ്രതിക്കൂട്ടിൽ ഒപ്പം നിന്നിരുന്ന എട്ടാംപ്രതി നിഷാദ് ആംഗ്യങ്ങളിലൂടെ ഭീഷണിപ്പെടുത്തിയതായി സാക്ഷി ലിജോ കോടതിയിൽ പരാതിപ്പെട്ടു. കോടതിക്ക് അകത്തും പുറത്തും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് കോടതി പ്രതിഭാഗത്തിന് താക്കീതു നൽകി. ലിജോയുടെയും മുഖ്യസാക്ഷി അനീഷിനെയും വിസ്താരം ഇന്ന് പൂർത്തിയായി കെവിനെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച വാഹനം രാവിലെ അനീഷ് തിരിച്ചറിഞ്ഞിരുന്നു.

Conclusion:സുബിൻ തോമസ്

ഇ ടി വി ഭാരത് കോട്ടയം
Last Updated : Apr 26, 2019, 9:47 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.