ഇടുക്കി : ജലനിരപ്പ് പരമാവാധി സംഭരണ ശേഷിയിലേക്ക് അടുത്തതോടെ കല്ലാർകുട്ടി ഡാമിന്‍റെ ഷട്ടറുകള്‍ ഇന്ന് തുറക്കും. രണ്ട് ഷട്ടറുകൾ 30 സെന്‍റീ മീറ്റർ വീതം ഉയർത്തി 60 ക്യുമെക്സ് ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ ഇരുകരകളിലുമുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.