ETV Bharat / briefs

കൊവിഡ് പ്രതിസന്ധിയിലും ടോക്യോ ഒളിമ്പിക്സിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് ജപ്പാന്‍

രോഗവ്യാപനം കാരണം ഒരു വര്‍ഷത്തോളം മാറ്റിവച്ച ഒളിമ്പിക്സിന്‍റെ ടോര്‍ച്ച് റിവേ മാര്‍ച്ച് 25നാണ് ആരംഭിച്ചത്

കൊവിഡ് പ്രതിസന്ധിയിലും ടോക്യോ ഒളിമ്പിക്സിനുള്ള ഒരുക്കങ്ങല്‍ ആരംഭിച്ച് ജപ്പാന്‍ Japan prepares for Tokyo Olympics amid Covid-19 Japan Tokyo Olympics Tokyo Olympics കൊവിഡ് കൊവിഡ് പ്രതിസന്ധി ടോക്യോ ഒളിമ്പിക്സ്
കൊവിഡ് പ്രതിസന്ധിയിലും ടോക്യോ ഒളിമ്പിക്സിനുള്ള ഒരുക്കങ്ങല്‍ ആരംഭിച്ച് ജപ്പാന്‍
author img

By

Published : May 14, 2021, 1:23 PM IST

ടോക്യോ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും ടോക്യോ ഒളിമ്പിക്സിനുള്ള ഒരുക്കങ്ങള്‍ ജപ്പാനില്‍ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. രോഗവ്യാപനം കാരണം ഒരു വര്‍ഷത്തോളം മാറ്റിവച്ച ഒളിമ്പിക്സിന്‍റെ ടോര്‍ച്ച് റിവേ മാര്‍ച്ച് 25നാണ് ആരംഭിച്ചത്. വടക്കുകിഴക്കന്‍ ഫുകുഷിമയില്‍ നിന്നാണ് ടോര്‍ച്ച് റിലേ ആരംഭിച്ചത്. 2011-ലെ ഭൂകമ്പത്തിലും സുനാമിയിലും പെട്ട് തകര്‍ന്ന പ്രദേശമാണിത്. 18,000-ഓളം പേരാണ് അന്ന് ദുരന്തത്തില്‍ മരിച്ചത്.

2011-ല്‍ വനിതാ ഫുട്‌ബോള്‍ ലോകകപ്പ് നേടിയ ജപ്പാന്‍ ടീമിലെ പ്രധാന കളിക്കാരിയായ അസുസ ഇവാഷിമിസുവാണ് ടോര്‍ച്ചുമായി ആദ്യം ഓടിയത്. 121 ദിവസത്തെ യാത്രയ്ക്കു ശേഷം ടോക്യോയില്‍ ജൂലായ് 23-ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് ടോര്‍ച്ച് റിലേ എത്തിച്ചേരും. കൊവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കാണികളെ ഒഴിവാക്കിയാണ് റിലേ നടക്കുന്നത്.

Also Read: ഒളിമ്പിക്സിന് ടിക്കറ്റ് ഉറപ്പിച്ച് സീമ ബിസ്ല ; യോഗ്യത നേടുന്ന എട്ടാമത്തെ ഗുസ്തി താരം

ഏത് സാഹചര്യത്തിലും ഒളിമ്പിക്സ് നടത്തും എന്ന നിലപാടിലാണ് ജപ്പാന്‍. അത്ലെറ്റുകളുടെ സുരക്ഷ ഉറപ്പാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഒളിമ്പിക്സിന്‍റെ വിജയം കൊവിഡ് മഹാമാരിയെ ഉല്‍മൂലനം ചെയ്തുകൊണ്ടായിരിക്കുമെന്നും ടോക്കിയോ മെട്രോപൊളിറ്റൻ ഗവൺമെന്റ് ചെയർമാൻ ശ്രീമതി യൂറിക്കോ കൊയ്‌കെ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.