ന്യൂഡൽഹി: തബ്‌ലീഗ് ജമാഅത്ത് കേസിൽ 98 ഇന്തോനേഷ്യൻ പൗരന്മാർക്കും 23 കിർഗിസ്ഥാൻ പൗരന്മാർക്കും 5000 രൂപ പിഴയടക്കാൻ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. മജിസ്‌ട്രേറ്റ് രോഹിത് ഗുലിയ ആണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്. നേരത്തെ 98 ഇന്തോനേഷ്യൻ പൗരന്മാരോട് 10,000 രൂപ പിഴ നൽകാൻ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് രജത് ഗോയൽ ഉത്തരവിട്ടിരുന്നു.
അഭിഭാഷകൻ അഷിമ മണ്ട്ലയാണ് വിദേശ പൗരന്മാർക്ക് വേണ്ടി കോടതിയിൽ ഹാജരായത്. മാർച്ചിൽ നടന്ന നിസാമുദ്ദീൻ സമ്മേളനത്തില്‍ പങ്കെടുത്ത 955 ഓളം വിദേശ പൗരന്മാർക്കെതിരെ ഡൽഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു.
പകർച്ചവ്യാധികൾക്കുള്ള നിയമം, ദുരന്ത നിവാരണ നിയമം, ഇന്ത്യൻ നിയമം 1946 വകുപ്പ് 14 (ബി) വിദേശികളുടെ നിയമം എന്നിവ പ്രകാരമണ് കേസെടുത്തത്. കുറ്റപത്രം സമർപ്പിച്ച പ്രതികളെ വിവിധ തീയതികളിൽ കോടതി വിളിപ്പിച്ചിരുന്നു. പ്രതികളെല്ലാം വീഡിയോ കോൺഫറൻസിംഗിലൂടെ ഹാജരാകുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.