ETV Bharat / briefs

തെഹ്‌രീക് ഇ ഹുറിയത്ത് നേതാവ് മുഹമ്മദ് അഷ്‌റഫ് സെഹ്റായി മരിച്ചു - തെഹ്‌രീക് ഇ ഹുറിയത്ത് നേതാവ് മുഹമ്മദ് അഷ്‌റഫ് സെഹ്റായി മരിച്ചു

ഹുറിയത്ത് നേതാവിന്‍റെ മൃതദേഹം ഇതുവരെ കുടുംബത്തിന് കൈമാറിയിട്ടില്ല, അവർ ജമ്മുവിൽ അതിനായി കാത്തിരിക്കുകയാണ്.

Tehreek-e-Hurriyat leader Mohammad Ashraf Sehrai Mohammad Ashraf Sehrai passes away at Jammu Tehreek-e-Hurriyat Jammu and Kashmir Jailed Hurriyat leader Mohammad Ashraf Sehrai dies Hurriyat leader Mohammad Ashraf Sehrai Mohammad Ashraf Sehrai dies തടവിലായിരുന്ന തെഹ്‌രീക് ഇ ഹുറിയത്ത് നേതാവ് മുഹമ്മദ് അഷ്‌റഫ് സെഹ്റായി മരിച്ചു തെഹ്‌രീക് ഇ ഹുറിയത്ത് നേതാവ് മുഹമ്മദ് അഷ്‌റഫ് സെഹ്റായി മരിച്ചു തെഹ്‌രീക് ഇ ഹുറിയത്ത് നേതാവ് മുഹമ്മദ് അഷ്‌റഫ് സെഹ്റായി
തടവിലായിരുന്ന തെഹ്‌രീക് ഇ ഹുറിയത്ത് നേതാവ് മുഹമ്മദ് അഷ്‌റഫ് സെഹ്റായി മരിച്ചു
author img

By

Published : May 5, 2021, 8:05 PM IST

Updated : May 5, 2021, 8:21 PM IST

ശ്രീനഗര്‍: തെഹ്‌രീക് ഇ ഹുറിയത്ത് ചെയർമാൻ മുഹമ്മദ് അഷ്‌റഫ് സെഹ്‌റായ് ബുധനാഴ്ച ജമ്മുവിലെ ആശുപത്രിയിൽ വച്ച് മരിച്ചു. 80 വയസ്സായിരുന്നു. ഉധാംപൂരിലെ കോട്ട് ഭൽവാൾ ജയിലിൽ തടവിലായിരുന്ന സെഹ്‌റായെ രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ജമ്മുവിലെ സർക്കാർ മെഡിക്കൽ കൊളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ജൂലൈ മുതൽ അദ്ദേഹം ജയിലിലാണ്. പബ്ലിക് സേഫ്റ്റി ആക്റ്റ് (പിഎസ്എ) പ്രകാരമാണ് ഹുറിയത്ത് നേതാവിനെതിരെ കേസെടുത്തത്. ശ്രീനഗറിലെ വസതിയിൽ നിന്ന് ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്യുകയും ഉദംപൂർ ജയിലില്‍ അടയ്ക്കുകയുമായിരുന്നു.

കൂടുതല്‍ വായിക്കുക….. ജമ്മു കശ്‌മീരിൽ തെഹ്‌രീക്കി ഹുറിയത്ത് ചെയര്‍മാന്‍ അറസ്റ്റിൽ

രണ്ടാഴ്ചയായി സെഹ്‌റായ് അസുഖബാധിതനായിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ കുടുംബം പറയുന്നു. ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡറായിരുന്ന സെഹ്‌റായുടെ മകൻ 2020 മെയ് മാസത്തിൽ വെടിവയ്പിൽ കൊല്ലപ്പെട്ടിരുന്നു. ഹുറിയത്ത് നേതാവിന്‍റെ മൃതദേഹം ഇതുവരെ കുടുംബത്തിന് കൈമാറിയിട്ടില്ല, അവർ ജമ്മുവിൽ അതിനായി കാത്തിരിക്കുകയാണ്. ഹുറിയത്ത് പാര്‍ട്ടികളുടെ ഐക്യ വേദിയായ തെഹ്രീക്ക് ഇ ഹുറിയത്തിന്റെ ചെയർമാനായിരുന്നു അഷ്‌റഫ് സെഹ്‌റായ്.

Last Updated : May 5, 2021, 8:21 PM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.