ന്യൂഡല്‍ഹി: രാജ്യത്ത് ക്രിക്കറ്റിന് ഗുണമുണ്ടാകണമെന്ന ഉദ്ദേശത്തോടെയാണ് ഐപിഎല്ലില്‍ ചൈനീസ് കമ്പനയുടെ സ്പോണ്‍സര്‍ഷിപ്പ് അനുവദിക്കാന്‍ തീരുമാനിച്ചതെന്ന് ബിസിസിഐ വൃത്തങ്ങള്‍. കിഴക്കന്‍ ലഡാക്കിലെ ഇന്ത്യ -ചൈന സംഘര്‍ഷത്തെ തുടര്‍ന്ന് ടിക്ക് ടോക്ക് ഉള്‍പ്പെടെ 59 മൊബൈല്‍ ആപ്ലിക്കേഷനുകൾ കേന്ദസര്‍ക്കാര്‍ നിരോധിച്ച പശ്ചാത്തലത്തിലാണ് പ്രതികരണം. ചൈനീസ് മൊബൈല്‍ ഫോണ്‍ കമ്പനിയായ വിവോയാണ് ഐപിഎല്‍ സ്പോണ്‍സര്‍. അതേസമയം ഐപിഎല്ലുമായി ബന്ധപ്പെട്ട പുനരാലോചനക്ക് പുതിയ തീയതി നിശ്ചയിച്ചില്ലെന്നും ബിസിസിഐ പറഞ്ഞു. മറ്റ് പ്രശ്നങ്ങളാണ് ബിസിസിഐ ഇപ്പോള്‍ പരിഗണിക്കുന്നത്. ഫ്രാഞ്ചൈസികള്‍ അവരുടെ അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. ഐപിഎല്ലുമായി ബന്ധപ്പെട്ട മറ്റെല്ലാ പ്രശ്നങ്ങളും പരിഗണിച്ച ശേഷമെ യോഗം നടക്കാന്‍ സാധ്യതയുള്ളൂ എന്നും ബിസിസിഐ അറിയിച്ചു.
ഐപിഎല്‍: പുനരാലോചന യോഗം ഉടനുണ്ടാകില്ലെന്ന് സൂചന - ഐപിഎല്‍ വാര്‍ത്ത
ഐപിഎല്ലില്‍ ചൈനീസ് കമ്പനയുടെ സ്പോണ്‍സര്‍ഷിപ്പ് അനുവദിക്കാന്‍ തീരുമാനിച്ചത് രാജ്യത്തെ ക്രിക്കറ്റിന് ഗുണമുണ്ടാകുമെന്ന് കണ്ടാണെന്നും ബിസിസിഐ.