ETV Bharat / briefs

സൂപ്പര്‍ ജയവുമായി ഡല്‍ഹി; ഇടവേളയെടുത്ത് അശ്വിന്‍ - covid and ipl news

ഐപിഎല്‍ പതിനാലാം സീസണില്‍ ചെപ്പോക്കിലെ അവസാന മത്സരത്തില്‍ ഹൈദരാബാദിനെതിരെ സൂപ്പര്‍ ഓവറിലൂടെ ഡല്‍ഹി ജയിച്ചു. പിന്നാലെ ഡല്‍ഹി സ്‌പിന്നര്‍ രവി അശ്വിന്‍ ഐപിഎല്ലില്‍ നിന്നും ഇടവേള എടുക്കുന്നതായി അറിയിച്ചു

കൊവിഡും ഐപിഎല്ലും വാര്‍ത്ത  സൂപ്പര്‍ ഓവര്‍ ജയം വാര്‍ത്ത  covid and ipl news  super over win news
ഐപിഎല്‍
author img

By

Published : Apr 26, 2021, 10:40 AM IST

ചെന്നൈ: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഐപിഎല്ലില്‍ സൂപ്പര്‍ ഓവറിലൂടെ ജയം സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. സീസണിലെ ആദ്യ സൂപ്പര്‍ ഓവര്‍ പോരാട്ടത്തില്‍ ഡല്‍ഹിക്കെതിരെ എട്ട് റണ്‍സിന്‍റെ വിജയ ലക്ഷ്യമാണ് ഹൈദരാബാദ് ഉയര്‍ത്തിയത്. ഡേവിഡ് വാര്‍ണര്‍, കെയ്ന്‍ വില്യംസണ്‍ സഖ്യമായിരുന്നു ക്രീസില്‍. ഡല്‍ഹിക്കായി അക്‌സര്‍ പട്ടേല്‍ പന്തെറിഞ്ഞു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹിയെ നായകന്‍ റിഷഭ് പന്ത് നയിച്ചു. റിഷഭും ശിഖര്‍ ധവനും ചേര്‍ന്നാണ് ഡല്‍ഹിക്ക് ജയം സമ്മാനിച്ചത്. റാഷീദ് ഖാന്റെ അവസാന പന്തിലായിരുന്നു ജയം.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് സ്വന്തമാക്കി. മറുപടി ബാറ്റിങ്ങില്‍ ഹൈദരാബാദ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇതേ സ്‌കോര്‍ നേടി. 51 പന്തില്‍ 66 റണ്‍സുമായി പുറത്താവാതെ കെയ്ന്‍ വില്യംസണിലൂടെയാണ് ഹൈദരാബാദ് സമനില പിടിച്ചത്. ആവേശ് ഖാന്‍ ഡല്‍ഹിക്കായി മൂന്ന് വിക്കറ്റ് നേടി. ജയത്തോടെ പോയിന്റ് പട്ടികയില്‍ ബാംഗ്ലൂരിനെ മറികടന്ന് രണ്ടാമതെത്താന്‍ ഡല്‍ഹിക്കായി. അഞ്ച് മത്സരങ്ങളില്‍ എട്ട് പോയിന്റാണ് ഡെല്‍ഹിക്കുള്ളത്. രണ്ട് പോയിന്റ് മാത്രമുള്ള ഹൈദരാബാദ് ഏഴാം സ്ഥാനത്താണ്.

ഇടവേളയെടുത്ത് അശ്വിന്‍

കൊവിഡ് പശ്ചാത്തലത്തില്‍ ഐപിഎല്ലില്‍ നിന്നും ഇടവേളയെടുത്ത് ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ രവി അശ്വന്‍. കുടുംബാംഗങ്ങള്‍ കൊവിഡ് പ്രതിസന്ധിയിലാണെന്നും അവര്‍ക്കൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നതായും അശ്വിന്‍ ട്വീറ്റ് ചെയ്‌തു. ഇന്ത്യന്‍ സ്‌പിന്നര്‍ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ഭാഗമാണ്. സാഹചര്യങ്ങള്‍ അനുകൂലമാകുന്ന പക്ഷം ടീമില്‍ തിരിച്ചെത്താനാണ് അശ്വിന്‍റെ തീരുമാനം. രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് അശ്വിന്‍റെ പിന്‍മാറ്റം. ആശുപത്രികളില്‍ ആവശ്യത്തിന് ഓക്‌സിജന്‍ ഇല്ലാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്‌തത കാരണം മരണ നിരക്ക് ഉയരുകയാണ്. ഞായറാഴ്‌ച മാത്രം രാജ്യത്ത് 3.49 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 2,767 പേര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.