ചെന്നൈ: ഐപിഎല്ലില്‍ പോരാട്ടം കനക്കുമ്പോള്‍ റെക്കോഡുകളും സ്വാഭാവികമാണ്. ചെപ്പോക്കില്‍ ഇന്ന് പഞ്ചാബ് കിങ്‌സും നിലവിലെ ചാമ്പ്യന്‍മാരായ മുംബൈയും നേര്‍ക്കുനേര്‍ വരുമ്പോഴും അതിന് മാറ്റമില്ല. പഞ്ചാബിന് വേണ്ടി ആയിരം റണ്‍സെന്ന നേട്ടത്തിന് അരികിലാണ് ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍. 981 റണ്‍സാണ് ഇതേവരെ പഞ്ചാബിനായി സ്വന്തമാക്കിയ മായങ്കിന് 19 റണ്‍സ് കൂടി നേടായില്‍ ആയിരം റണ്‍സെന്ന നേട്ടം കൈവരിക്കാം.
മറുഭാഗത്ത് നിലവിലെ ചാമ്പ്യന്‍മാരായ മുംബൈയും റെക്കോഡുകള്‍ക്കരികെയാണ്. മുംബൈ ഇന്ത്യന്‍സിനായി 1000 റണ്‍സെന്ന നേട്ടത്തിനരികിലാണ് ഇഷാന്‍ കിഷന്‍. 41 റണ്‍സ് കൂടി നേടിയാന്‍ ഇഷാന് നേട്ടം സ്വന്തമാക്കാം.
മുംബൈക്ക് വേണ്ടി 50 വിക്കറ്റുകളെന്ന നേട്ടം സ്വന്തമാക്കാന്‍ ക്രുണാള്‍ പാണ്ഡ്യക്ക് ഒരു വിക്കറ്റ് കൂടി സ്വന്തമാക്കായില്‍ മതി. 75 ഐപിഎല്ലുകളില്‍ നിന്നായി 49 വിക്കറ്റുകളാണ് ഇതേവരെ ക്രുണാള്‍ മുംബൈക്കായി സ്വന്തമാക്കിയത്. ഇന്ന് ചെപ്പോക്കില്‍ പഞ്ചാബിനെതിരെ ഇറങ്ങുമ്പോള്‍ ക്രുണാല്‍ നേട്ടം സ്വന്തമാക്കുമെന്ന് പ്രതീക്ഷിക്കാം.
മുംബൈക്കായി 100-ാം മത്സരം കളിക്കാന്‍ തയാറെടുക്കുകയാണ് പേസര്‍ ജസ്‌പ്രീത് ബുമ്ര. മുംബൈക്ക് വേണ്ടി 96 ഐപിഎല്ലുകളും മൂന്ന് ചാമ്പ്യന്‍സ് ലീഗ് ടി20യിലും ഇതേവരെ ബുമ്ര മാറ്റുരച്ചിട്ടുണ്ട്. സീസണില്‍ ഫോമിലേക്ക് ഉയരാന്‍ സാധിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ സീസണിലേത് പോലെ വിക്കറ്റ് വീഴ്‌ത്താന്‍ ബുമ്രക്കായിട്ടില്ല.