ETV Bharat / briefs

കോണ്‍ഗ്രസ് വക്താക്കള്‍ ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നതിന് വിലക്ക് - spokespersons

കേരളത്തിലെ നേതാക്കള്‍ക്ക് മലയാളം വാര്‍ത്ത ചാനലുകളിലെ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ അനുമതി നൽകി.

inc
author img

By

Published : May 30, 2019, 7:42 PM IST

ന്യൂഡൽഹി: ഒരു മാസത്തേക്ക് കോണ്‍ഗ്രസ് വക്താക്കള്‍ ചാനൽ ചർച്ചകളിൽ പങ്കെടുക്കരുതെന്ന് നിർദ്ദേശം. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുർജേവാലയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. കോണ്‍ഗ്രസ് വക്താക്കളെ ചാനൽ ചർച്ചകളിൽ ഉള്‍പ്പെടുത്തരുതെന്ന് മാധ്യമങ്ങളോടും എഡിറ്റർമാരോടും അദ്ദേഹം അഭ്യർഥിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടിക്കുള്ളിലുണ്ടായ ആഭ്യന്തര പ്രശ്നം രൂക്ഷമായതിനെ തുടർന്നാണ് ഇത്തരമൊരു നിർദ്ദേശം പാർട്ടി മുന്നോട്ട് വെച്ചത്. പാര്‍ട്ടി അധ്യക്ഷ പദവിയില്‍ തുടരാനാവില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി. രാഹുലിനെ അനുനയിപ്പിക്കാനുള്ള മുതിര്‍ന്ന നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നീക്കം ഇതുവരെ ഫലം കണ്ടിട്ടില്ല.

അതേസമയം കേരളത്തിലെ നേതാക്കള്‍ക്ക് മലയാളം വാര്‍ത്ത ചാനലുകളിലെ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ഹൈക്കമാന്‍റുമായി സംസാരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം എന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

Intro:Body:

https://twitter.com/rssurjewala/status/1133924556324954118

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.