കോഴിക്കോട്: ഫാനി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് കടലില്‍ പോകാന്‍ കഴിയാതായതോടെ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ദുരിതത്തിലായി. കടലിൽ പോകാതെ കുടുംബം പോറ്റാൻ കഴിയാത്ത അവസ്ഥയിലാണിവര്‍. കഴിഞ്ഞ മാസങ്ങളിൽ മത്സ്യ ലഭ്യത കുറവായിരുന്നു. അതിനാല്‍ കടലിൽ പോയില്ലെങ്കിൽ കുടുംബങ്ങള്‍ പട്ടിണിയിലേക്ക് നീങ്ങുമെന്നും തൊഴിലാളികൾ പറയുന്നു. പ്രളയ ദുരന്തത്തില്‍ മുന്നിട്ടിറങ്ങിയ തങ്ങള്‍ക്ക് സർക്കാർ സൗജന്യ റേഷൻ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും ലഭിച്ചു തുടങ്ങിയിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. പട്ടിണി മാറ്റാന്‍ വെല്ലുവിളി അവഗണിച്ച് കടലിൽ പോകാനാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം.
ദുരിതമാണ് കടലിന്‍റെ മക്കളുടെ ജീവിതം
ചുഴലിക്കാറ്റും സര്‍ക്കാര്‍ നിയന്ത്രണങ്ങളും കാരണം വറുതിയിലാണ് കടലിന്‍റെ തീരം. ഇനിയും ഈ നില തുടരാന്‍ കഴിയില്ലെന്ന് അവര്‍ പറയുന്നു
കോഴിക്കോട്: ഫാനി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് കടലില്‍ പോകാന്‍ കഴിയാതായതോടെ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ദുരിതത്തിലായി. കടലിൽ പോകാതെ കുടുംബം പോറ്റാൻ കഴിയാത്ത അവസ്ഥയിലാണിവര്‍. കഴിഞ്ഞ മാസങ്ങളിൽ മത്സ്യ ലഭ്യത കുറവായിരുന്നു. അതിനാല്‍ കടലിൽ പോയില്ലെങ്കിൽ കുടുംബങ്ങള്‍ പട്ടിണിയിലേക്ക് നീങ്ങുമെന്നും തൊഴിലാളികൾ പറയുന്നു. പ്രളയ ദുരന്തത്തില്‍ മുന്നിട്ടിറങ്ങിയ തങ്ങള്‍ക്ക് സർക്കാർ സൗജന്യ റേഷൻ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും ലഭിച്ചു തുടങ്ങിയിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. പട്ടിണി മാറ്റാന്‍ വെല്ലുവിളി അവഗണിച്ച് കടലിൽ പോകാനാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം.
Body:സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തമായ പ്രളയത്തിൽ തങ്ങളുടെ ജീവൻ പണയം വെച്ചും ദുരിതബാധിതരെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ കേരളത്തിന്റെ സ്വന്തം സൂപ്പർ ഹീറോസായ മത്സ്യ തൊഴിലാളികൾക്ക് പ്രതികൂല സാഹചര്യത്തിലും കടലിൽ പോകാതെ കുടുംബം പോറ്റാൻ കഴിയാത്ത അവസ്ഥയാണ്. ഫാനി ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന സർക്കാർ മുന്നറിയിപ്പുണ്ടെങ്കിലും പട്ടിണി മാറ്റാൻ കടലിന്റെ മക്കൾക്ക് പ്രകൃതിയുടെ വെല്ലുവിളി ഏറ്റെടുത്തെ മതിയാകു. കഴിഞ്ഞ മാസങ്ങളിൽ മത്സ്യം കുറവായതിനാൽ ഇപ്പോൾ കടലിൽ പോയില്ലെങ്കിൽ കുടുംബം വലിയ പട്ടിണിയിലേക്ക് നീങ്ങുമെന്ന അവസ്ഥയിലാണെന്നു തൊഴിലാളികൾ പറയുന്നു.
byte _ തൊഴിലാളിയായ സലീം
Conclusion:സർക്കാർ സൗജന്യ റേഷൻ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തങ്ങൾക്കു അതൊന്നും ലഭിച്ചു തുടങ്ങിയിട്ടില്ലെന്നും കലാവസ്ഥക്ക് അനുസരിച്ച് തങ്ങൾ കടലിൽ പോകുമെന്നും തൊഴിലാളികൾ പറഞ്ഞു.
ഇടിവി ഭാരത് കോഴിക്കോട്