ETV Bharat / briefs

പാഞ്ചാലിമേട്ടിലെ കുരിശ്; സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി - വിശദീകരണം തേടി ഹൈക്കോടതി

പ്രദേശവാസികൾക്ക് പ്രശ്നമില്ലെന്നും പുറത്ത് നിന്നുള്ളവരാണ് പ്രശ്നം ഉണ്ടാക്കുന്നതെന്നും നാട്ടുകാർ പറയുന്നു.

വിശദീകരണം തേടി ഹൈക്കോടതി
author img

By

Published : Jun 19, 2019, 2:41 PM IST

Updated : Jun 19, 2019, 3:26 PM IST

ഇടുക്കി: ഇടുക്കി പാഞ്ചാലിമേട്ടിലെ കുരിശ് വിഷയത്തിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി. കുരിശ് സ്ഥാപിച്ചിരിക്കുന്നത് സർക്കാർ ഭൂമിയിലാണോ ദേവസ്വം ഭൂമിയിലാണോയെന്ന് വ്യക്തമാക്കണമെന്ന് കോടതി. സർക്കാരിനോടും ദേവസ്വം ബോർഡിനോടും വിശദീകരണം തേടി. പത്തു ദിവസത്തിനകം വിശദീകരണം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. കേസ് ഹൈക്കോടതി വീണ്ടും ജൂലൈ 1നു പരിഗണിക്കും.

സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി

അതിനിടെ, പാഞ്ചാലിമേട്ടിലെ കുരിശ് വിവാദത്തിൽ പ്രതിഷേധം ശക്തമാക്കി ഹൈന്ദവ സംഘടനകൾ. പാഞ്ചാലിമേട്ടിലെ കുരിശുകൾ നീക്കണവശ്യപെട്ട് ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയുടെ നേതൃത്വത്തിൽ പാഞ്ചാലിമേട്ടിൽ നാമജപ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധക്കാരെ പൊലീസ് പ്രവേശന കവാടത്തിൽ തടഞ്ഞു. നേതാക്കളെ മാത്രം കടത്തി വിടാമെന്ന് പൊലീസ് നിലപാടെടുത്തതോടെ എല്ലാവരെയും കടത്തി വിടണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് ഇവർ നാമജപ പ്രതിഷേധം തുടങ്ങിയത്. അതേസമയം പ്രദേശവാസികൾക്ക് പ്രശ്നമില്ലെന്നും പുറത്ത് നിന്നുള്ളവരാണ് പ്രശ്നം ഉണ്ടാക്കുന്നതെന്നും നാട്ടുകാരും, അമ്പലകമ്മറ്റിയും ആരോപിക്കുന്നത്.

Intro:Body:

ഇടുക്കി പാഞ്ചാലിമേട്ടിലെ കുരിശ് വിഷയത്തിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി. കുരിശ് സ്ഥാപിച്ചിരിക്കുന്നത് സർക്കാർ ഭൂമിയിലാണോ ദേവസ്വം ഭൂമിയിലാണോയെന്നു വ്യക്തമാക്കണമെന്ന് കോടതി.സർക്കാരിനോടും ദേവസ്വം ബോര്ഡിനോടും വിശദീകരണം തേടി. പത്തു ദിവാസത്തിനകം വിശദീകരണം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.കേസ് ഹൈക്കോടതി  വീണ്ടും ജൂലൈ 1നു പരിഗണിക്കും.

 ഇടുക്കി പാഞ്ചാലിമേട്ടിലെ കുരിശു വിവാദത്തിൽ പ്രതിഷേധം ശക്തമാക്കി ഹൈന്ദവ സംഘടനകൾ.  പാഞ്ചാലിമേട്ടിലെ കുരിശുകൾ നീക്കണവശ്യപെട്ടു ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയുടെ നേതൃത്വത്തിൽ പാഞ്ചാലിമേട്ടിൽ നാമജപ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധക്കാരെ പോലീസ് പ്രവേശന കവാടത്തിൽ തടഞ്ഞു.   നേതാക്കളെ മാത്രം കടത്തി വിടാമെന്ന് പോലീസ് നിലപാടെടുത്തതോടെ എല്ലാവരെയും കടത്തി വിടണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് ഇവർ നാമജപ പ്രതിഷേധം തുടങ്ങിയത്. അതേസമയം പ്രദേശവാസികൾക്ക് പ്രശ്നമില്ലെന്നു പുറത്ത് നിന്നുള്ളവരാണ് പ്രശ്നം ഉണ്ടാക്കുന്നതെന്നാണ് നാട്ടുകാരും, ഡി.റ്റി.പി.പിയും അമ്പലകമ്മറ്റിയും ആരോപിക്കുന്നത് .

Conclusion:
Last Updated : Jun 19, 2019, 3:26 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.