ETV Bharat / briefs

ആരുമായും സഖ്യമില്ല; 40 സീറ്റുകളിൽ ഒറ്റക്കു മത്സരിക്കുമെന്ന് കമൽഹാസൻ

കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് 'പ്രവർത്തകരാണ് യഥാർത്ഥ നേതാക്കൾ' എന്ന പ്രഖ്യാപനത്തോടെ മധുരയിൽ കമൽ ഹാസൻ പാർട്ടി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് സഖ്യവുമായി കൈകോര്‍ത്തേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളിയാണ് പാര്‍ട്ടി നിലപാട് കമല്‍ഹാസന്‍ വ്യക്തമാക്കിയത്.

മക്കൾ നീതി മയ്യം
author img

By

Published : Feb 14, 2019, 12:48 PM IST

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം പാർട്ടി തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി 40 സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാർട്ടി നേതാവും നടനുമായ കമൽ ഹാസൻ. എന്നാൽ താൻ എവിടെ നിന്ന് മത്സരിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. കളങ്കപ്പെടുന്ന ആരുമൊത്തും സഖ്യത്തിനില്ലെന്നും കമൽ ഹാസൻ പറഞ്ഞു.

ഫെബ്രുവരി 21ലെ പാര്‍ട്ടി പ്രഖ്യാപനം മുതല്‍ നിലനിന്ന അഭ്യൂഹങ്ങള്‍ക്ക് അങ്ങനെ വിരാമമാവുകയാണ്. ഡി.എം.കെയുമായോ അണ്ണാ ഡി.എം.കെയുമായോ കോണ്‍ഗ്രസുമായോ കൈകോര്‍ക്കാന്‍ മക്കള്‍ നീതി മയ്യം ഇല്ല. ബി.ജെ.പിയെ തുടര്‍ച്ചയായി കടന്നാക്രമിച്ചപ്പോഴും കോണ്‍ഗ്രസിനോട് പുലര്‍ത്തിയിരുന്ന സമീപനം സഖ്യസാധ്യത വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ഡി.എം.കെയുമായുള്ള കോണ്‍ഗ്രസ് കൂട്ടുകെട്ട് സഖ്യസാധ്യത അവസാനിപ്പിക്കുന്നതിന് വഴിവച്ചു. അഴിമതിയും ജനകീയപ്രശ്‌നങ്ങളും ഉയര്‍ത്തികാട്ടിയുള്ള ഗ്രാമസഭകളിലാണ് ഇപ്പോള്‍ മക്കള്‍ നീതി മയ്യം പ്രവര്‍ത്തകര്‍.

അവസരവാദ മുതലെടുപ്പിനായി സഖ്യം ഉണ്ടാക്കിയാല്‍, അഴിമതിവിരുദ്ധ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കുമെന്നും ഒറ്റയ്ക്ക് മത്സരിക്കാന്‍ കരുത്തുണ്ടെന്നുമാണ് പാര്‍ട്ടി വിലയിരുത്തല്‍. "സഖ്യമുണ്ടാക്കലല്ല ഞങ്ങലുടെ ലക്ഷ്യം. 40 സീറ്റുകളിൽ പാർട്ടി മത്സരിക്കും. എന്നാൽ ഞാൻ എവിടെ നിന്ന് മത്സരിക്കുമെന്നത് ഇപ്പോൾ പറയാൻ സാധിക്കില്ല" അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Intro:Body:

Actor-turned-politician and president of Makkal Needhi Maiam (MNM) Kamal Haasan on Sunday said that his party was gearing up for contesting all 40 Lok Sabha seats in Tamil Nadu and Puducherry in the coming Parliamentary polls.

Though the actor didn’t disclose from where is he likely to contest the election, he clearly indicated that he would not form an alliance with any 'tainted' group.

"Our aim is to not go with any tainted group. We are preparing to contest 40 seats in Tamil Nadu and Puducherry. I cannot say at this moment from where I will contest," Haasan told media persons.

MNM was launched by Haasan on February 21 last year from his hometown of Rameswaram. As part of the launch of his political faction, Haasan toured Tamil Nadu extensively to interact with locals in different villages of Tamil Nadu.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.