ന്യൂഡൽഹി: മക്കൾ നീതി മയ്യം അധ്യക്ഷന്‍ കമൽഹാസന് കൊലയാളിയും ഭീകരവാദിയും തമ്മിലുള്ള വ്യത്യാസം അറിയില്ലെന്ന് ബിജെപി. നാഥുറാം വിനായക് ഗോഡ്സെ ഹിന്ദു ഭീകരവാദിയാണെന്ന കമൽഹാസന്‍റെ വിവാദ പരാമർശത്തിന് മറുപടി പറയുകയായിരുന്നു കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍. കൊലയാളിയും തീവ്രവാദിയും തമ്മിലുള്ള വ്യത്യാസം മനസ്സിലാകണമെങ്കിൽ ചരിത്രം അറിയണമെന്നും അവർ കൂട്ടിചേർത്തു.
മേയ് 19ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നാല് നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നായ തമിഴ്നാട്ടിലെ അരവാകുറിച്ചിയിലെ പ്രചാരണത്തിനിടെയാണ് കമല്‍ വിവാദ പരാമര്‍ശം നടത്തിയത്. ഇതൊരു മുസ്‌ലിം ഭൂരിപക്ഷ മേഖല ആയതുകൊണ്ടല്ല ഇത് പറയുന്നതെന്ന ആമുഖത്തോടെ സംസാരിച്ചു തുടങ്ങിയ കമൽഹാസൻ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഭീകരവാദി ഒരു ഹിന്ദുവാണെന്നും അത് നാഥുറാം ഗോഡ്സെ ആണെന്നും പറഞ്ഞിരുന്നു. എന്നാൽ കമല്‍ഹാസന്‍റേത് ന്യൂനപക്ഷങ്ങളെ വലയിലാക്കാനുള്ള തന്ത്രമാണെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.