തെക്കൻ മാലിയിൽ ഭീകരാക്രമണത്തിൽ 24 സൈനികർ കൊല്ലപ്പെട്ടു - തെക്കൻ മാലിയിൽ
മൗറിറ്റാനിയയുടെ അതിർത്തിയിൽ ഉണ്ടായിരുന്ന നാൽപതോളം സൈനികരെ കഴിഞ്ഞ ദിവസം കാണാതായിരുന്നു. 14 വാഹനങ്ങൾ മാത്രമാണ് സൈനിക ക്യാമ്പിലേക്ക് മടങ്ങിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
തെക്കൻ മാലിയിൽ ഭീകരാക്രമണത്തിൽ 24 മാലിയൻ സൈനികർ കൊല്ലപ്പെട്ടു
ബമാക്കോ (മാലി): തെക്കൻ മാലിയിൽ ഭീകരാക്രമണത്തിൽ 24 മാലിയൻ സൈനികർ കൊല്ലപ്പെട്ടു. മൗറിറ്റാനിയയുടെ അതിർത്തിയിൽ ഉണ്ടായിരുന്ന നാൽപതോളം സൈനികരെ കഴിഞ്ഞ ദിവസം കാണാതായിരുന്നു. 14 വാഹനങ്ങൾ മാത്രമാണ് സൈനിക ക്യാമ്പിലേക്ക് മടങ്ങിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞദിവസമുണ്ടായ ആക്രമണത്തിൽ എട്ട് സൈനികർ രക്ഷപ്പെട്ടു. നിലവിൽ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഒരു ഭീകര സംഘടനയും ഏറ്റെടുത്തിട്ടില്ല.