ഹൈദരാബാദ്: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 1,07,93,359 ആയി. 5,18,046 പേർ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു. 59,30,131 പേർ രോഗമുക്തി നേടി . ദക്ഷിണ കൊറിയയിൽ 54 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 12,904 ആയി. 282 പേർ രോഗം ബാധിച്ച് മരിച്ചു.
![ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 1,07,93,359 ആയി](https://etvbharatimages.akamaized.net/etvbharat/prod-images/7855975_pic-2.jpg)
തെക്കുപടിഞ്ഞാറൻ നഗരമായ ഗ്വാങ്‌ജുവിൽ പുതുതായി 24 കൊവിഡ് കേസുകൾകൂടി റിപ്പോർട്ട് ചെയ്തു. ചൈനയിൽ മൂന്ന് പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതിൽ രണ്ടുപേർ വിദേശത്തുനിന്ന് വന്നവരാണ്. അതേസമയം ആഗോളതലത്തിൽ രോഗബാധിതരുടെ എണ്ണത്തിൽ നാലാം സ്ഥാനത്താണ് ഇന്ത്യയിപ്പോൾ.