ന്യൂയോർക്ക്: ഇന്ത്യയ്ക്ക് സ്വന്തമായി വാക്സിനുകൾ നിർമിക്കുന്നതിനാവശ്യമായ വിഭവങ്ങള്‍ നല്‍കണമെന്ന് ലോകരാജ്യങ്ങളോടാവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ഡോ.ആന്‍റണി ഫൗസി. 'വാക്‌സിനേഷനിലെ ഇത് അവസാനിക്കൂ. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ ഉത്പാദക രാജ്യമാണ് ഇന്ത്യ. അവര്‍ക്ക് അവരുടെ വിഭവങ്ങള്‍ ലഭിക്കേണ്ടതുണ്ട്. ഉള്ളില്‍ നിന്ന് മാത്രമല്ല. പുറത്ത് നിന്നും' ഫൗസി പറഞ്ഞു. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read: വാക്സിന്‍റെ പേറ്റന്‍റ് എടുത്തുകളയാനുള്ള യുഎസ് തീരുമാനത്തെ അഭിനന്ദിച്ച് ഇന്ത്യ
ഇന്ത്യക്കാര്‍ക്ക് സ്വന്തമായി വാക്‌സിന്‍ നിര്‍മിക്കുന്നതിനോ അല്ലെങ്കില്‍ വാക്‌സിനുകള്‍ സംഭാവന ചെയ്യാനോ സാധനങ്ങള്‍ എത്തിക്കുന്നത് മറ്റു രാജ്യങ്ങളെ സംബന്ധിച്ച് പ്രധാനമാണ്. അതിനുള്ള ഒരു മാര്‍ഗം വാക്‌സിനുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള വന്‍കിട കമ്പനികളെ കണ്ടെത്തി അവരെ സമീപിക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിനെ പ്രതിരോധിക്കാനുള്ള ഏക മാര്‍ഗം എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുക എന്നത് മാത്രമാണെന്നും ഫൗസി കൂട്ടിച്ചേര്‍ത്തു. അതേസമയം രോഗവ്യാപനം കുറയ്ക്കാന്‍ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതും അത്യാവശ്യമാണെന്ന് ഫൗസി പറഞ്ഞു. നിരവധി ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ഇതിനോടകം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയെന്നും രാജ്യവ്യാപകമായ അടച്ചുപൂട്ടല്‍ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: ഇന്ത്യയെ സഹായിക്കാൻ അന്താരാഷ്‌ട്ര സമൂഹം തയ്യാറാകണമെന്ന് യുനിസെഫ്
കഴിഞ്ഞ വര്‍ഷം ചൈന ചെയ്തത് പോലെ താത്കാലിക ഫീല്‍ഡ് ആശുപത്രികള്‍ ഇന്ത്യ ഉടന്‍ നിര്‍മിക്കേണ്ടതുണ്ടെന്നും ഫൗസി നിര്‍ദേശിച്ചു. ആശുപത്രിയില്‍ ബെഡ്ഡുകളില്ലാത്തതിന്‍റെ പേരിലും ഓക്‌സിജന്‍ ലഭിക്കാത്തതിന്‍റെ പേരിലും നടക്കുന്ന മരണങ്ങള്‍ ഞെട്ടിപ്പിക്കുന്നുവെന്നും കൂടുതല്‍ കാര്യക്ഷമമായി കാര്യങ്ങളെ സമീപിക്കണമെന്നും ഫൗസി പറഞ്ഞു. അതേസമയം വാക്സിന്‍ നിര്‍മാണത്തിനുള്ള വിഭവങ്ങളും, ഓക്സിജന്‍ സിലിണ്ടറുകളും ഇന്ത്യയിലേക്ക് കയറ്റിയയക്കാന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ഉത്തരവിട്ടു. ഇതോടെ ഇന്ത്യയ്ക്കായുള്ള മൊത്തം കൊവിഡ് സഹായം 100 മില്യണ്‍ ഡോളറാകുമെന്ന് അദ്ദേഹത്തിന്‍റെ വക്താവ് ജെൻ സാകി പറഞ്ഞു.