ETV Bharat / briefs

ലഘുലേഖ വിതരണം: ആംആദ്മിക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് ഗൗതം ഗംഭീര്‍ - AAP

"ആരോപണം തെളിയിക്കാനായാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കും"

ഗൗതം ഗംഭീര്‍
author img

By

Published : May 9, 2019, 9:14 PM IST

Updated : May 9, 2019, 9:30 PM IST

ന്യൂഡല്‍ഹി: ആംആദ്മി സ്ഥാനാര്‍ഥി ആതിഷിക്കെതിരെ ലഘുലേഖ വിതരണം ചെയ്തെന്ന ആരോപണത്തില്‍ മാനനഷ്ടകേസ് നല്‍കുമെന്ന് ബി ജെ പി സ്ഥാനാര്‍ഥി ഗൗതം ഗംഭീര്‍. തനിക്കെതിരെയുള്ള ആരോപണം എ എ പി ക്ക് തെളിയിക്കാന്‍ കഴിഞ്ഞാല്‍ രാഷ്ട്രീയ ജീവിതം തന്നെ അവസാനിപ്പിക്കുമെന്നും തെരഞ്ഞെടുപ്പ് വിജയിക്കുകയാണെങ്കില്‍ എം പി സ്ഥാനവും രാജിവെക്കുമെന്നും ഗംഭീര്‍ പറഞ്ഞു. " എവിടെ നിന്നാണ് ആ ലഘുലേഖകള്‍ വന്നതെന്ന് എനിക്കറിയില്ല. എന്‍റെ പ്രതിഛായ നശിപ്പിക്കാന്‍ ശ്രമിക്കുന്ന വെറും തന്ത്രങ്ങളാണ് ഇവ. ഞാനോ എന്‍റെ പ്രവര്‍ത്തകരോ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് എനിക്ക് ഉറപ്പു നല്‍കാന്‍ കഴിയും"- ഗംഭീര്‍ പറഞ്ഞു.

ഈസ്റ്റ് ഡല്‍ഹിയിലെ ആംആദ്മി സ്ഥാനാര്‍ഥി ആതിഷിക്കെതിരെ അപമാനകരമായ ആരോപണങ്ങളടങ്ങിയ ലഘുലേഖകള്‍ ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തുവെന്നായിരുന്നു ഗംഭീറിനെതിരെ എ എ പി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉന്നയിച്ച ആരോപണം. ആരോപണങ്ങളെല്ലാം നിഷേധിച്ചു കൊണ്ട് നേരത്തെ തന്നെ ബി ജെ പി രംഗത്തെത്തിയിരുന്നു.

Intro:Body:

https://www.ndtv.com/india-news/election-2019-gautam-gambhir-challenges-aap-in-pamphlet-war-says-will-quit-politics-if-allegations-p-2035394?pfrom=home-livetv

Conclusion:
Last Updated : May 9, 2019, 9:30 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.