സ്പില്‍ബര്‍ഗ്: ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രീ കാറോട്ടമത്സരത്തില്‍ റെക്കോഡോടെ ഫിനിഷ് ചെയ്‌ത് മക്ലാരന്‍റെ ബ്രിട്ടീഷ് ഡൈവര്‍ ലാന്‍ഡോ നോറിസ്. റേസില്‍ മൂന്നാമതായാണ് നോറിസ് ഫിനിഷ് ചെയ്‌തത്. ഇതോടെ ഫോര്‍മുല വണ്ണിന്‍റെ ചരിത്രത്തില്‍ പോഡിയം ഫിനിഷ് ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ ബ്രിട്ടീഷ് താരമായി 20 വയസുള്ള നോറിസ് മാറി.
ഓസ്ട്രിയയില്‍ നടന്ന റേസില്‍ നിലവിലെ ചാമ്പ്യന്‍ ലൂയിസ് ഹാമില്‍ട്ടണിന്‍റെ റെക്കോഡാണ് നോറിസ് മറികടന്നത്. 2007ലെ മെല്‍ബണ്‍ ഗ്രാന്‍ഡ് പ്രീയില്‍ ഹമില്‍ട്ടണ്‍ പോഡിയം ഫിനിഷ് ചെയ്താണ് നേരത്തെ ഹാമില്‍ട്ടണ്‍ ഈ റെക്കോഡ് സ്വന്തമാക്കിയത്. അന്ന് ഹാമില്‍ട്ടണിന് 22 വയസായിരുന്നു പ്രായം.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഡ്രൈവര്‍മാരില്‍ പോഡിയം ഫിനിഷ് സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ താരങ്ങള്‍ക്കിടയില്‍ മൂന്നാം സ്ഥാനമാണ് നോറിസിന്. പറയാന്‍ വാക്കുകളില്ലെന്നായിരുന്നു റെക്കോഡ് സ്വന്തമാക്കയതിനെ തുടര്‍ന്നുള്ള നോറിസിന്‍റെ പ്രതികരണം.
ഫോര്‍മുല വണ്‍: മേഴ്സിഡസിന്‍റെ വല്‍ട്ടേരി ബോത്താസിന് ജയം
കൊവിഡ് 19നെ തുടര്‍ന്ന് ഇത്തവണ ഏറെ വൈകി ആരംഭിച്ച ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തിലെ ആദ്യ റേസാണ് ഓസ്ട്രിയയിലെ റഡ്ബുള്‍ സര്‍ക്യൂട്ടില്‍ നടന്നത്. മത്സരത്തില്‍ മേഴ്സിഡസിന്‍റെ വല്‍ട്ടേരി ബോത്താസിന് വിജയിച്ചു. നിലവിലെ ചാമ്പ്യന്‍ ലൂയിസ് ഹാമില്‍ട്ടണ്‍ രണ്ടാമതായി ഫിനിഷ് ചെയ്തെങ്കിലും അഞ്ച് സെക്കന്‍ഡിന്‍റെ ടൈം പെനാല്‍ട്ടി ലഭിച്ചതിനാല്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.