ETV Bharat / briefs

അമേരിക്ക ആണവകരാര്‍ പാലിക്കണമെന്ന് ഇറാന്‍

"ഇറാനെ ബോംബിട്ട് തകര്‍ത്താലും ട്രംപിന്‍റെ ഭീഷണിക്ക് വഴങ്ങുമെന്ന് കരുതണ്ട" - ഹസന്‍ റൂഹാനി (പ്രസിഡന്‍റ്, ഇറാന്‍)

ഹസൻ റുഹാനി
author img

By

Published : Jun 11, 2019, 9:29 AM IST

ടെഹ്റാന്‍: അമേരിക്ക ആണവകരാര്‍ പാലിക്കുകയും തങ്ങളുടെ മേലുള്ള സാമ്പത്തിക ഉപരോധം പിന്‍വലിക്കുകയും ചെയ്യണമെന്ന് ഇറാന്‍റെ മുന്നറിയിപ്പ്. ഇറാനെ ബോംബിട്ട് തകര്‍ത്താലും ട്രംപിന്‍റെ ഭീഷണിക്ക് വഴങ്ങുമെന്ന് കരുതണ്ടെന്നും ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനി പറഞ്ഞു. ഇതിനിടെ മധ്യേഷയിലേക്ക് അയ്യായിരം സൈനികരുടെ കൂടി അയക്കാനുള്ള തയ്യാറെടുപ്പിലാണ് അമേരിക്ക. 2015ലാണ് അമേരിക്ക ആണവകരാറില്‍ നിന്നും പിന്മാറുന്നത്. തുടര്‍ന്ന് ഇറാന് ഉപരോധമേര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ യുഎസിന്‍റെ ഉപരോധം ഇറാന്‍ വകവെക്കാത്തതിനാല്‍ ട്രംപ് ഭരണകൂടം ഉപരോധം കടുപ്പിക്കുകയും മറ്റ് രാജ്യങ്ങളെ കൂടി ഇറാനെ സമ്മര്‍ദ്ദത്തിലാക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഇറാന്‍റെ എണ്ണ സമ്പത്തില്‍ കണ്ണുവെച്ചാണ് ട്രംപ് ഭരണകൂടത്തിന്‍റെ നീക്കം.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.