ലണ്ടന്‍: കൊവിഡ് 19നെ അതജീവിച്ച് പുനരാരംഭിച്ച ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വീണ്ടും ജയം. പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ബ്രൈറ്റണെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. 16-ാം മിനിട്ടില്‍ ഗ്രീന്‍വുഡ് യുണൈറ്റഡിനായി ആദ്യ ഗോള്‍ സ്വന്തമാക്കി. പിന്നാലെ ഇരട്ട ഗോളുകളുമായി ബ്രൂണോ ഫെര്‍ണാണ്ടസും തിളങ്ങി. 29-ാം മിനിട്ടിലും 50-ാം മിനിട്ടിലുമായിരുന്നു ഫെര്‍ണാണ്ടസിന്‍റെ ഗോളുകള്‍. ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ യുണൈറ്റഡ് അഞ്ചാമത് തുടരുകയാണ്. ചാമ്പ്യന്‍സ് ലീഗ് യോഗ്യത ലക്ഷ്യമിട്ടാണ് യുണൈറ്റഡ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്നേറ്റം തുടരുന്നത്. നിലവില്‍ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും ചാമ്പ്യന്‍സ് ലീഗ് യോഗ്യത സ്വന്തമാക്കി കഴിഞ്ഞു. അതേസമയം സാമ്പത്തിക് ക്രമക്കേടുകളെ തുടര്‍ന്ന് സിറ്റിക്ക് യോഗ്യത നേടാന്‍ സാധിച്ചില്ലെങ്കില്‍ പ്രീമിയര്‍ ലീഗിലെ അഞ്ചാം സ്ഥാനക്കാര്‍ക്കും ചാമ്പ്യന്‍സ് ലീഗിലേക്ക് വഴി തെളിയും. നിലവില്‍ ലസ്റ്റര്‍ സിറ്റിയും ചെല്‍സിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും വോള്‍വ്സും തമ്മിലാണ് യോഗ്യതക്കായി മത്സരം നടക്കുന്നത്. നേരത്തെ ഷെഫീല്‍ഡ് യുണൈറ്റഡിനെയും നോര്‍വിച്ച് സിറ്റിയെയും പരാജയപ്പെടുത്തിയ യുണൈറ്റഡിന്‍റെ കൊവിഡ് 19ന് ശേഷമുള്ള ഇപിഎല്ലിലെ മൂന്നാമത്തെ തുടര്‍ ജയമാണ് ഇത്.
പ്രീമിയർ ലീഗില്‍ തകർപ്പൻ ജയവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് - ഇപിഎല്‍ വാര്‍ത്ത
ബ്രൈറ്റണെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരാജയപ്പെടുത്തിയത്.