മലപ്പുറം: ഇഎംഎസിൻറെ ലോകം ദേശീയ സെമിനാർ ജൂൺ 13ന് ആരംഭിക്കും. മലപ്പുറം കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ സ്മാരകത്തിൽ നടക്കുന്ന സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
ജൂൺ 13 മുതൽ 16 വരെയാണ് ഇഎംഎസിൻറെ ലോകം ദേശീയ സെമിനാർ നടക്കുക. 14,15 തീയതികളിലും വിവിധ സെമിനാറുകൾ നടക്കും. 16ന് രാവിലെ മൊറയൂർ ജി എം ഓഡിറ്റോറിയത്തിൽ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള സെമിനാർ ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇഎംഎസ് അനുസ്മരണ പ്രഭാഷണം നടത്തും. എം എ ബേബി, എ വിജയരാഘവൻ, മന്ത്രി കെടി ജലീൽ എന്നിവർ ചടങ്ങിൽ സംസാരിക്കും.