ന്യൂഡൽഹി: തമിഴ്നാട്ടിലെ അഞ്ച് മണ്ഡലങ്ങളിലെ 13 ബൂത്തുകളിൽ മേയ് 19ന് റീപോളിങ് നടത്തണമെന്ന് ഇലക്ഷൻ കമ്മീഷൻ ഉത്തരവ്. ഏപ്രിൽ 18ന് നടന്ന തെരഞ്ഞെടുപ്പിൽ ധർമ്മപുരിയിലെ എട്ടും തേനിയിലെ രണ്ടും തിരുവല്ലൂർ, ഈറോഡ്, ഗൂഡല്ലൂർ എന്നിവിടങ്ങളിലെ ഓരോ ബൂത്തുകളിലും നടന്ന പോളിങ് അസാധുവാണെന്ന് കാണിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായത്. റീപോളിങ് നടത്തുന്നതിനെ കുറിച്ച് രാഷ്ട്രീയ പാർട്ടികളെയും പൊതുജനങ്ങളെയും അറിയിക്കണമെന്നും ഇലക്ഷൻ കമ്മീഷൻ കത്തിൽ ആവശ്യപ്പെട്ടു.
തമിഴ്നാട്ടിലെ അഞ്ചിടങ്ങളില്‍ റീപോളിങ്
പോളിങ് ക്രമക്കേടുകള്‍ കണ്ടെത്തിയ സ്ഥലങ്ങളിലാണ് റീപോളിങ്. മെയ് 19ന് വീണ്ടും പോളിങ് നടത്താനാണ് ഇലക്ഷന്‍ കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്
ന്യൂഡൽഹി: തമിഴ്നാട്ടിലെ അഞ്ച് മണ്ഡലങ്ങളിലെ 13 ബൂത്തുകളിൽ മേയ് 19ന് റീപോളിങ് നടത്തണമെന്ന് ഇലക്ഷൻ കമ്മീഷൻ ഉത്തരവ്. ഏപ്രിൽ 18ന് നടന്ന തെരഞ്ഞെടുപ്പിൽ ധർമ്മപുരിയിലെ എട്ടും തേനിയിലെ രണ്ടും തിരുവല്ലൂർ, ഈറോഡ്, ഗൂഡല്ലൂർ എന്നിവിടങ്ങളിലെ ഓരോ ബൂത്തുകളിലും നടന്ന പോളിങ് അസാധുവാണെന്ന് കാണിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായത്. റീപോളിങ് നടത്തുന്നതിനെ കുറിച്ച് രാഷ്ട്രീയ പാർട്ടികളെയും പൊതുജനങ്ങളെയും അറിയിക്കണമെന്നും ഇലക്ഷൻ കമ്മീഷൻ കത്തിൽ ആവശ്യപ്പെട്ടു.
https://www.ndtv.com/india-news/lok-sabha-elections-2019-election-body-announces-re-polling-in-13-booths-in-tamil-nadu-on-may-19-2035211
Conclusion: