തിരുവനന്തപുരം: കരിയിലകൾ കൂട്ടിയിട്ട് കത്തിക്കുന്നത് തടയാൻ തിരുവനന്തപുരം നഗരത്തിൽ കരിയിലപ്പെട്ടികൾ സ്ഥാപിച്ചു തുടങ്ങി. വായുമലിനീകരണം നിയന്ത്രിക്കാനാണ് നഗരസഭയുടെ ഈ പദ്ധതി. ശേഖരിക്കുന്ന കരിയില കമ്പോസ്റ്റാക്കി കൃഷിക്ക് ഉപയോഗിക്കും
പരിസ്ഥിതി വാരാചരണ പരിപാടികളുടെ ഭാഗമായാണ് നഗരത്തിൽ കരിയിലകൾ സ്വീകരിക്കുന്നതിന് പെട്ടികൾ സ്ഥാപിക്കുന്നത്. കവടിയാറിൽ ഇതിന്‍റെ ഉദ്ഘാടനം മേയർ വി കെ പ്രശാന്ത് നിർവഹിച്ചു. ആദ്യഘട്ടത്തിൽ എൽഎംഎസ് , നന്ദൻകോട് എന്നിവിടങ്ങളിലും കരിയിലപ്പെട്ടികൾ സ്ഥാപിക്കും. പദ്ധതിയുടെ ഭാഗമായി നഗരസഭ ആരോഗ്യവിഭാഗം തൊഴിലാളികൾക്ക് പ്രത്യേക പരിശീലനം നൽകുന്നുണ്ട്.