ETV Bharat / briefs

ആറ് സംസ്ഥാനങ്ങള്‍ക്ക് വരള്‍ച്ച മുന്നറിയിപ്പ്

അണക്കെട്ടുകളില്‍ ശരാശരിയെക്കാളും 20 ശതമാനം ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. ഇത് കഴിഞ്ഞ 10 വർഷത്തേതിലും കുറവാണ്.

drought
author img

By

Published : May 18, 2019, 11:11 AM IST

ന്യൂഡല്‍ഹി: രാജ്യത്തെ ആറ് സംസ്ഥാനങ്ങള്‍ക്ക് വരള്‍ച്ച മുന്നറിയിപ്പ്. അണക്കെട്ടുകളിലെ ജലനിരപ്പ് ശരാശരിയെക്കാള്‍ താഴ്ന്നതിനെ തുടര്‍ന്നാണ് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ക്ക്
കഴിഞ്ഞയാഴ്ച്ച കത്തയച്ചതായി കേന്ദ്ര ജല കമ്മിഷന്‍ അംഗം എസ്കെ ഹല്‍ദാര്‍ അറിയിച്ചു.

ജലം കരുതലോടെ ഉപയോഗിക്കാനും ഡാമുകൾ നിറയുന്നതു വരെ ഡാമുകളിലെ വെള്ളം കുടിക്കുന്നതിനു വേണ്ടി മാത്രമേ ഉപയോഗിക്കാവൂ എന്നും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അണക്കെട്ടുകളില്‍ ശരാശരിയെക്കാളും 20 ശതമാനം ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. രാജ്യത്തെ പ്രധാനപ്പെട്ട റിസര്‍വോയറുകളിലെ ജലനിരപ്പ് കേന്ദ്ര ജല കമ്മിഷന്‍ നിരീക്ഷിച്ചുവരുകയാണ്. രാജ്യത്തിന്‍റെ തെക്ക് പടിഞ്ഞാറൻ മേഖലകളെയാണ് വരൾച്ച കൂടുതലായി ബാധിക്കുക.

Intro:Body:

ട്രയിനുകൾ വൈകുന്നു

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.