വയനാട്: എകെഎസ് ജില്ലാ കമ്മിറ്റി അംഗവും സിപിഎം അംഗവുമായ ബിജു കാക്കത്തോട് പാർട്ടിയിൽ നിന്ന് രാജിവച്ചു. പിന്നോക്ക സമുദായങ്ങളെ പാർട്ടി നേതൃത്വം അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് രാജി എന്നും, പാർട്ടിയിൽ ജാതി വിവേചനമുണ്ടന്നും ബിജു പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2021ൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജു കാക്കത്തോടിനെ സിപിഎമ്മിലേക്ക് സ്വീകരിച്ചത്. പാർട്ടിക്കുള്ളിൽ ജാതി വിവേചനം നന്നായി ഉണ്ടെന്ന് ബിജു ആരോപിച്ചു. നേരത്തെ എൻഡിഎ ജില്ല കൺവീനർ ആയിരിക്കെ ആണ് ബിജു സിപിഎമ്മിലേക്ക് വന്നത്.
പാർട്ടി പ്രാഥമിക അംഗത്വത്തിൽ തുടരുകയായിരുന്നു. എകെഎസ് ജില്ലാ കമ്മിറ്റി അംഗമായിരുന്നു. എകെഎസ് ഏരിയ ഭാരവാഹി ആയിട്ടും പാർട്ടി ഏരിയ സമ്മേളനത്തിലേക്ക് പരിഗണിച്ചില്ലന്നും മറ്റു പാർട്ടികളിൽ നിന്നും വന്ന നേതാക്കൾക്ക് പ്രത്യേക പരിഗണന നല്‍കിയെന്നുമാണ് ബിജുവിന്‍റെ ആരോപണം.