ബെംഗളൂരു: കൊവിഡ് രോഗികളുടെ മൃതദേഹം സംസ്കരിക്കാന്‍ സഹായിച്ച് രണ്ട് പെണ്‍കുട്ടികള്‍. നിക്കോൾ ഫുർട്ടഡോ, ടീന ചെറിയാന്‍ എന്നീ രണ്ട് പെണ്‍കുട്ടികളാണ് മെയ് 10 മുതൽ ബംഗളൂരുവിലെ ഇന്ത്യൻ ക്രിസ്ത്യൻ സെമിത്തേരിയിൽ കൊവിഡ് രോഗികളുടെ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ സഹായിക്കുന്നത്. തങ്ങളുടെ കൈവശമുള്ള പിപിഇ കിറ്റ് ധരിച്ചാണ് ഇവര്‍ സംസ്കാര ചടങ്ങുകള്‍ നടത്തുന്നത്.
സെന്‍റ് ജോസഫ് കോളേജിലെ ഫൈനൽ ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക് വിദ്യാർഥിയായ നിക്കോളും, മണിപ്പാലിലെ കസ്തൂർബ മെഡിക്കൽ കോളജിലെ അവസാന വർഷ എംബിബിഎസ് വിദ്യാർഥിയായ ടിന (21)യും ഉച്ചയ്ക്ക് 1.30 മുതല്‍ വൈകീട്ട് വരെയാണ് സെമിത്തേരിയില്‍ സേവനം അനുഷ്ഠിക്കുന്നത്.
ഇത്തരം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തനിക്ക് പ്രചോദനം നല്കിയത് പിതാവാണെന്ന് നിക്കോള്‍ പറയുന്നു. മറ്റുള്ളവരെ സഹായിക്കുമ്പോള്‍ മനസിന് സമാധാനം ലഭിക്കും. ഇക്കാര്യത്തില്‍ വലിയ അപകടസാധ്യത ഉണ്ടെന്നത് സത്യമാണ് എന്നാല്‍ വെറുതെ വീട്ടില്‍ ഇരിക്കുന്നത് അതിനേക്കാള്‍ കഠിനമാണെന്ന് നിക്കോള്‍ പറയുന്നു. ചില ദിവസങ്ങളില്‍ ഒത്തിരി മൃതദേഹങ്ങള്‍ വരാറുണ്ടെന്നും അത് കാണുമ്പോള്‍ ഹൃദയം തകര്‍ന്ന് പോകാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Also Read: കൊവിഡ് വാക്സിനുകൾ നിർമിക്കാൻ കൂടുതൽ ഫാർമ കമ്പനികളെ അനുവദിക്കണം: നിതിൻ ഗഡ്കരി
താൻ ചെയ്യുന്ന ജോലിയിൽ ഉണ്ടാകുന്ന അപകടസാധ്യതയെക്കുറിച്ച് അറിയാമെന്നും എന്നാൽ ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നിടത്തോളം കാലം ഭയപ്പെടേണ്ടതില്ലെന്നും ടിന വ്യക്തമാക്കി. പിപിഇ കിറ്റ്, ഇരട്ട മാസ്ക് ധരിക്കുക, സ്വയം ശുദ്ധീകരിക്കുക തുടങ്ങി എല്ലാ മുന്‍കരുതലുകളും എടുത്താണ് ഇവര്‍ സേവനത്തിനിറങ്ങുന്നത്. കുടുംബത്തിന്‍റെ പൂര്‍ണ പിന്തുണ രണ്ട് പേര്‍ക്കും ഉണ്ടെന്നും ഇരുവരും വ്യക്തമാക്കി. കൊവിഡ് മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് കർണാടക. ചൊവ്വാഴ്ച സംസ്ഥാനത്ത് 30,309 പുതിയ കൊവിഡ് കേസുകളും 525 മരണങ്ങളും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ആകെ കേസുകളുടെ എണ്ണം 22,72,374 ൽ എത്തി. ഇതുവരെ 5,75,028 സജീവ കേസുകളും 22,838 മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.