ETV Bharat / briefs

തെരഞ്ഞെടുപ്പ് കഴിഞ്ഞ് ‘പിഎം നരേന്ദ്ര മോദി’ റിലീസ് ചെയ്യാമെന്ന് തെര. കമ്മീഷന്‍ - നരേന്ദ്രമോദി

'പി എം നരേന്ദ്രമോദി' ഒരു രാഷ്ട്രീയ നേതാവിനെ പുകഴ്ത്തുന്ന തരത്തിലുള്ള ചിത്രമാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ

പിഎം നരേന്ദ്ര മോദി റിലീസ്
author img

By

Published : Apr 24, 2019, 4:56 PM IST

Updated : Apr 24, 2019, 6:29 PM IST

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയും വരെ നരേന്ദ്രമോദിയുടെ ജീവിത കഥ വിവരിക്കുന്ന 'പി എം നരേന്ദ്ര മോദി' റിലീസ് ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ. ചിത്രം കണ്ടതിന് ശേഷം പ്രദർശനാനുമതി നൽകുന്നതിൽ തീരുമാനമെടുക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി നിർദേശിച്ചതനുസരിച്ച് കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്.

'പി എം നരേന്ദ്രമോദി' ഒരു രാഷ്ട്രീയ നേതാവിനെ പുകഴ്ത്തുന്ന തരത്തിലുള്ള ചിത്രമാണെന്ന് കമ്മീഷൻ വ്യക്തമാക്കി. അതുകൊണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ അവസാന വോട്ടെടുപ്പ് ദിവസമായ മെയ് 19ന് ശേഷം മാത്രമെ സിനിമക്ക് റിലീസിംഗ് അനുവദിക്കാവുവെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

വെള്ളിയാഴ്ച്ചയാണ് സുപ്രീം കോടതി റിപ്പോർട്ട് പരിഗണിക്കുക. ചിത്രത്തിന്‍റെ പ്രദർശനാനുമതി നിഷേധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിക്കെതിരെ അണിയറ പ്രവർത്തകർ നൽകിയ ഹർജിയിലാണ് കോടതി കമ്മീഷനോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പിന് മുമ്പ് ചിത്രം പ്രദർശിപ്പിക്കുന്നതിൽ നിന്നും നേരത്തെയും കമ്മീഷൻ അണിയറ പ്രവർത്തകരെ വിലക്കിയിരുന്നു.

Intro:Body:

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ‘പിഎം നരേന്ദ്ര മോദി’ റിലീസ് ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

By : 56 mins ago comments

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ നരേന്ദ്രമോദിയുടെ ജീവിത കഥ പറയുന്ന പി എം നരേന്ദ്ര മോദിയെന്ന ചിത്രം റിലീസ് ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ. സിനിമ കണ്ടതിന് ശേഷം കമ്മീഷൻ കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ചിത്രം വിലക്കണമെന്നാവശ്യപ്പെട്ടത്. പി എം നരേന്ദ്രമോദി ഒരു രാഷ്ട്രീയ നേതാവിനെ വാഴ്ത്തിപ്പാടുന്ന തരത്തിലുള്ള ചിത്രമാണെന്നാണ് കമ്മീഷൻ നിലപാട്.

പി എം നരേന്ദ്രമോദി ഒരു വ്യക്തിയുടെ ചരിത്രം വർണ്ണിക്കുന്ന സിനിമായാണ്. എതിരാളികളെ നിഷ്പ്രഭരാക്കുന്ന ഒരു രാഷ്ട്രീയ നേതാവിനെയാണ് സിനിമയിൽ കാണിക്കുന്നത്. ഒട്ടും സന്തുലിതമല്ല ചിത്രത്തിൻറെ ഉള്ളടക്കം. അത് കൊണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിൻറെ അവസാന വോട്ടെടുപ്പ് ദിവസമായ മെയ് 19ന് ശേഷം മാത്രമെ സിനിമക്ക് റിലീസിംഗ് അനുവദിക്കാവുവെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്.

ചിത്രം കണ്ടതിന് ശേഷം പ്രദർശനാനുമതി നൽകുന്നതിൽ തീരുമാനമെടുക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി നിർദേശിച്ചതനുസരിച്ച് കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്.

റിപ്പോർട്ട് വെള്ളിയാഴ്ച്ചയാണ് സുപ്രീം കോടതി പരിഗണിക്കുക. ചിത്രത്തിൻറെ പ്രദർശനാനുമതി നിഷേധിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ അണിയറ പ്രവർത്തകർ നൽകിയ ഹർജിയിലാണ് കോടതി കമ്മീഷനോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പിന് മുമ്പ് ചിത്രം പ്രദർശിപ്പിക്കുന്നതിൽ നിന്നും നേരത്തെയും കമ്മീഷൻ അണിയറ പ്രവർത്തകരെ വിലക്കിയിരുന്നു.

Conclusion:
Last Updated : Apr 24, 2019, 6:29 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.