ETV Bharat / briefs

സിപിഇസി പദ്ധതി പൂർത്തിയാക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക വികസനത്തിനുള്ള മികച്ച പദ്ധതി എന്ന് സി‌പി‌ഇസിയെ വിശേഷിപ്പിച്ച അദ്ദേഹം, രാജ്യത്തിന് ശോഭനമായ ഭാവി ഉറപ്പ് നൽകുമെന്നും പറഞ്ഞു. സി‌പി‌ഇസി പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

CPEC Pakistan Prime Minister Imran Khan Imran Khan Pak PM CPEC Authority Chinese city of Kashgar Pakistan's Gwadar port Pakistan-China friendship China Pakistan Economic Corridor സാമൂഹിക-സാമ്പത്തിക സി‌പി‌ഇസി ചൈന പാകിസ്ഥാൻ ഇക്കണോമിക് കോറിഡോർ പുരോഗതി അവലോകനം നടപടി
സിപിഇസി പദ്ധതി എന്തുവിലകൊടുത്തും പൂർത്തിയാക്കുമെന്ന് പാക് പ്രധാനമന്ത്രി
author img

By

Published : Jul 4, 2020, 12:47 PM IST

ഇസ്ലാമാബാദ്: ചൈന പാകിസ്ഥാൻ ഇക്കണോമിക് കോറിഡോർ (സിപിഇസി) പദ്ധതി എന്തുവിലകൊടുത്തും സർക്കാർ പൂർത്തീകരിക്കുമെന്നും അതിന്റെ നേട്ടങ്ങൾ രാജ്യത്തിന് കൈമാറുമെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇടനാഴി പാകിസ്ഥാൻ-ചൈന സൗഹൃദത്തിലേക്കുള്ള വഴിയാണെന്നും അദ്ദേഹം പറഞ്ഞു. സി‌പി‌ഇസി പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക വികസനത്തിനുള്ള മികച്ച പദ്ധതി എന്ന് സി‌പി‌ഇസിയെ വിശേഷിപ്പിച്ച അദ്ദേഹം, രാജ്യത്തിന് ശോഭനമായ ഭാവി ഉറപ്പ് നൽകുമെന്നും പറഞ്ഞു. സി‌പി‌ഇ‌സി അതോറിറ്റിയുടെ പ്രകടനത്തെ പ്രശംസിച്ച പ്രധാനമന്ത്രി, അതിന്റെ പ്രവർത്തനവും ശേഷിയും മെച്ചപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും പറഞ്ഞു.

ചൈനീസ് പ്രസിഡന്റ് സിൻ ജിൻ‌പിങ്ങിന്റെ 62 ബില്യൺ ഡോളർ പദ്ധതിയാണ് സി‌പി‌ഇസി. ഹൈവേകൾ, റെയിൽ പാതകൾ, കടൽ പാതകൾ എന്നിവയിലൂടെ ഏഷ്യയെയും ആഫ്രിക്കയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്നതിന് പദ്ധതി ലക്ഷ്യമിടുന്നു. ചൈനീസ് നഗരമായ കഷ്ഗറിനെ അറേബ്യൻ കടലിലെ പാകിസ്ഥാന്റെ ഗ്വാഡാർ തുറമുഖവുമായും ബന്ധിപ്പിക്കും. പദ്ധതിയിലൂടെ ആധുനിക ഗതാഗതം, പ്രത്യേക സാമ്പത്തിക മേഖലകൾ പാകിസ്ഥാന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ അതിവേഗം നവീകരിക്കാനും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും സാധിക്കുമെന്ന് ഡോൺ വാർത്താ റിപ്പോർട്ട് ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.