ETV Bharat / briefs

അഥിതി തൊഴിലാളികള്‍ക്കിടയില്‍ കൊവിഡ് വ്യാപനം: പത്തനംതിട്ട കലക്ടര്‍ ക്യാമ്പ് സന്ദര്‍ശിച്ചു

അതിഥി തൊഴിലാളികള്‍ക്കിടയില്‍ കൊവിഡ് പ്രതിരോധ ബോധവല്‍ക്കരണത്തിനായി ഹിന്ദി, ബംഗാളി ഭാഷകളില്‍ ലഘുലേഖ തയ്യാറാക്കി ഉടന്‍ വിതരണം ചെയ്യാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി

അഥിതി തൊഴിലാളികള്‍ക്കിടയില്‍ കൊവിഡ് വ്യാപനം: പത്തനംതിട്ട കലക്ടര്‍ ക്യാമ്പ് സന്ദര്‍ശിച്ചു migrant workers Pathanamthitta Collector visited labor camp Pathanamthitta അഥിതി തൊഴിലാളികള്‍ക്കിടയില്‍ കൊവിഡ് വ്യാപനം പത്തനംതിട്ട കലക്ടര്‍ ക്യാമ്പ് സന്ദര്‍ശിച്ചു പത്തനംതിട്ട കലക്ടര്‍
അഥിതി തൊഴിലാളികള്‍ക്കിടയില്‍ കൊവിഡ് വ്യാപനം: പത്തനംതിട്ട കലക്ടര്‍ ക്യാമ്പ് സന്ദര്‍ശിച്ചു
author img

By

Published : Apr 29, 2021, 5:41 PM IST

പത്തനംതിട്ട: ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ കൊവിഡ് വ്യാപനം കണക്കിലെടുത്ത് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കലക്ടര്‍ ഡോ നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനി എന്നിവര്‍ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. പത്തനംതിട്ട, കണ്ണങ്കര, വലഞ്ചുഴി മേഖലയിലെ തൊഴിലാളി ക്യാമ്പുകളാണു വ്യാഴാഴ്ച്ച രാവിലെ ആറുമണിയോടെ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയത്. ഇത്കൂടാതെ പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡ്, സെന്‍ട്രല്‍ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ ജോലിക്കായി എത്തിയ തൊഴിലാളികളുമായും നിലവിലെ സ്ഥിതിഗതികള്‍ സംസാരിച്ചു.

അതിഥി തൊഴിലാളികള്‍ക്കിടയില്‍ കൊവിഡ് പ്രതിരോധ ബോധവല്‍ക്കരണത്തിനായി ഹിന്ദി, ബംഗാളി ഭാഷകളില്‍ ലഘുലേഖ തയ്യാറാക്കി ഉടന്‍ വിതരണം ചെയ്യാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. ‍ഇവ തൊഴിലാളികളുടെ താമസ സ്ഥലത്തും ജോലിയിടങ്ങളിലും വിതരണം ചെയ്യും. തൊഴിലാളി ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടത്താനും ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.

Also Read: കേരളം ഉത്തരേന്ത്യൻ സ്ഥിതിയിലേക്ക്; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

അതിഥി തൊഴിലാളികള്‍ക്ക് ബന്ധപ്പെടാന്‍ തൊഴില്‍ വകുപ്പ് സജീകരിച്ചിരിക്കുന്ന ജില്ലാ കണ്‍ട്രോള്‍ റൂമിലെ നമ്പരുകള്‍ ക്യാമ്പുകളില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ലേബര്‍ വകുപ്പ് നടത്തും. നിലവിലെ സാഹചര്യത്തില്‍ അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കും. 45 വയസിന് മുകളിലുള്ള അതിഥി തൊഴിലാളികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെയും തൊഴില്‍ വകുപ്പിന്‍റെയും നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. അതിഥി തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കുകയാണ് ബോധവല്‍ക്കരണ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യമിടുന്നത്. കൊവിഡ് പോസിറ്റീവാകുന്ന തൊഴിലാളികളെ പ്രത്യേക ഡൊമിസിലിയറി കെയര്‍ സെന്‍ററുകളിലേക്കും സിഎഫ്എല്‍ടിസികളിലേക്കും മാറ്റുന്നുണ്ട്. ഇതുമൂലം ഇവര്‍ക്കിടയില്‍ രോഗവ്യാപനം തടയാന്‍ സാധിക്കും.

Also Read: നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ രോഗവ്യാപനം രൂക്ഷമാവുമെന്ന് കോഴിക്കോട് കലക്ടർ

ലേബര്‍ വകുപ്പ് ജില്ലയിലെ അതിഥി തൊഴിലാളികളുടെ പൂര്‍ണ വിവരം ശേഖരിച്ച് വരികയാണ്. തഹസില്‍ദാര്‍മാരും പൊലീസ് ഉദ്യോഗസ്ഥരും അതിഥി തൊഴിലാളികളുടെ ക്യാമ്പ് സന്ദര്‍ശിക്കണമെന്ന് നിര്‍ദേശം നല്‍കിയതായും കോണ്‍ട്രാക്ടര്‍മാരുടെ സഹകരണത്തോടെ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തി വരുന്നതായും ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ലാ ലേബര്‍ ഓഫീസര്‍ പി.ദീപ, അസിസ്റ്റന്‍റ് ലേബര്‍ ഓഫീസര്‍ ജി.സുരേഷ്, പത്തനംതിട്ട ഡിവൈഎസ്പി പ്രദീപ്കുമാര്‍, ലേബര്‍ വകുപ്പ് ജൂനിയര്‍ സൂപ്രണ്ട് ബിജുരാജ് തുടങ്ങിയവര്‍ സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നു. തൊഴില്‍ വകുപ്പിന്‍റെ അതിഥി തൊഴിലാളികള്‍ക്കായുള്ള ജില്ലാ കണ്‍ട്രോള്‍ റൂം ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 0468 2222234, 9779516073.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.