ETV Bharat / briefs

സമ്പർക്ക പട്ടിക തയാറാക്കൽ; പൊലീസും ആരോഗ്യവകുപ്പും സംയുക്തമായി പ്രവർത്തിക്കും

കണ്ടയ്ൻമെന്റ് സോണുകളിൽ യാത്രാനുമതി ഉണ്ടായിരിക്കില്ല. കൂടാതെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്യുമ്പോള്‍ കര്‍ശനമായി സാമൂഹിക അകലം പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കും.

സമ്പർക്ക പട്ടിക തയാറാക്കൽ; പൊലീസും ആരോഗ്യവകുപ്പും സംയുക്തമായി പ്രവർത്തിക്കും
സമ്പർക്ക പട്ടിക തയാറാക്കൽ; പൊലീസും ആരോഗ്യവകുപ്പും സംയുക്തമായി പ്രവർത്തിക്കും
author img

By

Published : Aug 13, 2020, 9:58 PM IST

ആലപ്പുഴ: കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ സമ്പർക്ക പട്ടിക തയാറാക്കാൻ പൊലീസും ആരോഗ്യവകുപ്പും സംയുക്തമായി പ്രവർത്തിക്കും. കലക്ടറേറ്റിൽ ചേർന്ന യോഗത്തിന് ശേഷം ഇത് സംബന്ധിച്ച തീരുമാനമെടുക്കുകയായിരുന്നു.

ജില്ലാ കലക്ടര്‍ എ.അലക്സാണ്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജി വേണുഗോപാൽ, കൊച്ചി റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ കാളിരാജ് മഹേഷ് കുമാർ, ജില്ലാ പൊലീസ് മേധാവി പി എസ് സാബു, ജില്ലാ മെഡിക്കൽ ഓഫീസർ എൽ അനിതകുമാരി, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ആശാ സി.എബ്രഹാം എന്നിവർ പങ്കെടുത്തു.

കണ്ടയ്ൻമെന്റ് സോണുകളിൽ യാത്രാനുമതി ഉണ്ടായിരിക്കില്ല. കൂടാതെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്യുമ്പോള്‍ കര്‍ശനമായി സാമൂഹിക അകലം പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കും. ലൈഫ് മിഷൻ അപേക്ഷ സ്വീകരിക്കുമ്പോഴും കൊവിഡ് പ്രതിരോധ പ്രോട്ടോകോൾ പൂർണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. അക്ഷയ കേന്ദ്രങ്ങൾക്ക് ഇതുസംബന്ധിച്ച നിർദേശം നൽകുമെന്ന് ജില്ലാ കലക്ടർ യോഗത്തിൽ പറഞ്ഞു.

ബാങ്കുകളിലും അക്ഷയ സെന്ററുകളിലും കര്‍ശനമായി ടോക്കണ്‍ ഏര്‍പ്പെടുത്തിയും സമയക്രമം നിശ്ചയിച്ചുനല്‍കിയും കോവി‍ഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കും. മത്സ്യത്തൊഴിലാളികളും കച്ചവടക്കാരും എത്തുന്ന ഫിഷ് ലാന്‍ഡിങ് സെന്ററുകളില്‍ വിവരശേഖരണത്തിനായി സർക്കാർതലത്തിൽ ആരംഭിച്ച കോവിഡ് ജാഗ്രത (www.covid19jagratha.kerala.nic.in) എന്ന വെബ്സൈറ്റ് വഴി ക്യൂ.ആര്‍.കോഡ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും കളക്ടര്‍ പറഞ്ഞു. ഇതിനായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി.

കൂടാതെ എല്ലാ സർക്കാർ അർധ സർക്കാർ സ്ഥാപന മേധാവികളും സ്വകാര്യസ്ഥാപന ഉടമകളും അതത് ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങൾ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് ക്യു ആർ കോഡ് ജനറേറ്റ് ചെയ്യുകയും സ്ഥാപനങ്ങളിൽ കോഡ് പ്രദർശിപ്പിക്കുകയും വേണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

സ്ഥാപനങ്ങളിൽ ഹാജരാകുന്ന എല്ലാ ജീവനക്കാരും പൊതുജനങ്ങളും ക്യു ആർ കോഡ് സ്കാൻ ചെയ്തതിനുശേഷം മാത്രമേ സ്ഥാപനത്തിനുള്ളിൽ പ്രവേശിക്കാൻ പാടുള്ളൂ. ഇതുസംബന്ധിച്ച സംശയങ്ങൾക്കും വിശദമായ വിവരങ്ങൾക്കും 0477 2239999, 0477 2239300 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.