ETV Bharat / briefs

ഒഡിഷയില്‍ 174 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - odisha covid updates

കൊവിഡ് സ്ഥിരീകരിച്ചവരില്‍ 146 പേര്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് നാട്ടില്‍ മടങ്ങിയെത്തിയവരാണ്

odisha
odisha
author img

By

Published : Jun 18, 2020, 6:34 PM IST

ഭുവനേശ്വര്‍: ഒഡിഷയില്‍ പുതുതായി 174 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 4512 ആയി. കൊവിഡ് സ്ഥിരീകരിച്ചവരില്‍ 146 പേര്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് നാട്ടില്‍ മടങ്ങിയെത്തിയവരാണ്.

ഗഞ്ചം ജില്ലയില്‍ കൊവിഡ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 56 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 755 ആയി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിച്ചിരിക്കുന്നതും ഗഞ്ചം ജില്ലയിലാണ്. ജില്ലയിലേക്ക് ഗുജറാത്ത്, കേരളം, തെലുങ്കാന, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നായി രണ്ടര ലക്ഷത്തോളം അതിഥി തൊഴിലാളികളാണ് മടങ്ങിയെത്തിയത്.

18 ജില്ലകളിലായാണ് പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 1451 പേരാണ് ഇപ്പോള്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 3047 പേര്‍ രോഗവിമുക്തി നേടിയപ്പോള്‍ 11 പേര്‍ക്ക് കൊവിഡ് മഹാമാരിയില്‍ ജീവന്‍ നഷ്ടപ്പെട്ടു. പുതുതായി 3752 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ സംസ്ഥാനത്ത് 212224 സാമ്പിളുകളാണ് പരിശോധിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.