കോട്ടയം: കോൺഗ്രസ് കൊല്ലാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊവിഡ് ബാധിതരായി കഴിയുന്ന കൊല്ലാട് മണ്ഡലത്തിലെ 200ഓളം വീടുകളിൽ പാലും മുട്ടയും വിതരണം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിബി ജോൺ കൈതയിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ വിതരണ ഉദ്ഘാടനം നിർവഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി യൂജിൻ തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പർ വൈശാഖ് പി കെ, പഞ്ചായത്ത് മെമ്പർമാരായ ജയന്തി ബിജു, മിനി ഇട്ടികുഞ്ഞ്, പി ജി അനിൽകുമാർ നേതാക്കൻമാരായ തമ്പാൻ കുര്യൻ വർഗീസ്, ജയൻ ബി മഠം, വത്സല അപ്പുകുട്ടൻ, റ്റി റ്റി ബിജു, രഘുനാഥൻ നായർ എന്നിവർ പ്രഭാഷണം നടത്തി.
Also Read: രമേശ് ചെന്നിത്തല കത്ത് വിവാദം; ആരോപണങ്ങള്‍ തള്ളി ഉമ്മൻചാണ്ടി