ETV Bharat / briefs

വിമാനത്താവളം വിട്ടുക്കൊടുക്കാനാകില്ലെന്ന നിലപാടറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകുന്നതിലുള്ള സംസ്ഥാന സർക്കാരിന്‍റെ അതൃപ്തി പ്രധാനമന്ത്രിയെ രേഖാമൂലം അറിയിച്ചു.

cm
author img

By

Published : Jun 15, 2019, 3:59 PM IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച്ച നടത്തി. തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്തു. വിമാനത്താവളത്തിന്‍റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകുന്നതിലുള്ള സംസ്ഥാന സർക്കാരിന്‍റെ അതൃപ്തി പ്രധാനമന്ത്രിയെ രേഖാമൂലം അറിയിച്ചു. വിമാനത്താവളം പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തണമെന്ന സംസ്ഥാനത്തിന്‍റെ ആവശ്യവും പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്.

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ പ്രധാനമന്ത്രിക്ക് മുമ്പില്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്‌കരിയുമായും മുഖ്യമന്ത്രി ചർച്ച നടത്തി. കേരളത്തിന്‍റെ ആവശ്യങ്ങൾ വ്യക്തമാക്കുന്ന സമഗ്രമായ നിവേദനം പ്രധാനമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, സംസ്ഥാന പൊതു മരാമത്ത് വകുപ്പ്‌ മന്ത്രി ജി സുധാകരൻ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.