ETV Bharat / briefs

ചൈനയിൽ പുതിയ 24 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

പുതുതായി രോഗം ബാധിച്ചവരിൽ മൂന്ന് പേർ വിദേശത്തിന്ന് വന്നവരാണ്. ഇതിൽ രണ്ട് പേർ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലും ഒരാൾ സിചുവാൻ പ്രവിശ്യയിലും ഉൾപ്പെടുന്നതായി ദേശീയ ആരോഗ്യ കമ്മീഷൻ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു.

ബീജിംഗ് ചൈനയിൽ China reports 24 new coronavirus cases
ചൈനയിൽ പുതിയ 24 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു
author img

By

Published : Jun 9, 2020, 8:09 PM IST

ബീജിംഗ് : ചൈനയിൽ പുതിയ 24 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. റിപ്പോർട്ട് ചെയ്ത 24 കേസുകളിൽ 21 കേസുകൾ ലക്ഷണങ്ങൾ ഇല്ലാത്തവയാണ്. അതേസമയം ബീജിംഗ് നഗരത്തിൽ പ്രാദേശികമായി രോഗം ബാധിച്ച അവസാന കൊവിഡ് 19 രോഗിയെ ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു.

പുതുതായി രോഗം ബാധിച്ചവരിൽ മൂന്ന് പേർ വിദേശത്തിന്ന് വന്നവരാണ്. ഇതിൽ രണ്ട് പേർ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലും ഒരാൾ സിചുവാൻ പ്രവിശ്യയിലും ഉൾപ്പെടുന്നതായി ദേശീയ ആരോഗ്യ കമ്മീഷൻ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. കൂടാതെ വിദേശത്ത് നിന്നുള്ള രണ്ട് കേസുകൾ ഉൾപ്പെടെ 47 രോഗലക്ഷണങ്ങളില്ലാത്തവരെ മെഡിക്കൽ നിരീക്ഷണത്തിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. വുഹാനിലെ 84 കേസുകൾ ഉൾപ്പെടെ 174 രോഗ ലക്ഷണങ്ങളില്ലാത്ത കേസുകൾ ഇപ്പോഴും നിരീക്ഷണത്തിലാണ്. രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാനുള്ള സാധ്യതയുണ്ട്. തിങ്കളാഴ്ച വരെ ചൈനയിൽ സ്ഥിരീകരിച്ച കൊവിഡ് കേസുകൾ 83,043ൽ എത്തി. 58 രോഗികൾ ഇപ്പോഴും ചികിത്സയിലാണ്. എന്നാൽ ആരും തന്നെ ഗുരുതരാവസ്ഥയിലല്ല. സുഖം പ്രാപിച്ച ശേഷം 78,351 പേരെ ഡിസ്ചാർജ് ചെയ്തതായും 4,634 പേർ രോഗം ബാധിച്ച് മരിച്ചതായും റിപ്പോർട്ട് ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.