ചെന്നൈ: പൊള്ളാച്ചി പീഢന കേസുമായി ബന്ധപ്പെട്ട അഞ്ച് പേർക്കെതിരെ വിവിധ കേസുകളിൽ സിബിഐ കുറ്റപത്രം തയ്യാറായി. റിഷ്വന്ദ്, കെ തിരുനാവുക്കരസു, എം. സതീഷ്, റ്റി വസന്ത് കുമാർ, ആർ മണി എന്നിവർക്കെതിരെയാണ് കേസ്. പൊള്ളാച്ചിയിൽ നടന്നത് ആസൂത്രിത കൃത്യമാണെന്നും ലൈംഗികമായി ചൂഷണം ചെയ്തതിന് ശേഷം പ്രതികൾ ഇരകളുടെ വീഡിയോ ദൃശ്യങ്ങൾ പകർത്തിയിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഇന്ത്യൻ ശിക്ഷനിയമം സെക്ഷൻ 354(എ) 354(ബി) 367, 392, 34(എ) എന്നിവ പ്രകാരമാണ് കേസ് ചുമത്തിയിരിക്കുന്നത്. പൊള്ളാച്ചി കേസിന്റെ അന്വേഷണ റിപ്പോർട്ട് പ്രകാരം അൻപതിലധികം സ്ത്രീകൾ പീഢനത്തിനിരയായിട്ടുണ്ട്.