ETV Bharat / briefs

ബുക്കിങ് ഏജൻസികൾക്കെതിരെ നടപടിയുമായി സർക്കാർ

ഒരാഴ്ചക്കുള്ളിൽ ലൈസൻസ് ഇല്ലാത്ത ഏജന്‍സികള്‍ ലൈസൻസ് എടുക്കണമെന്ന് ഗതാഗത കമ്മീഷണർ ക‌ർശന നിർദ്ദേശം നൽകി

പരിശോധന നടത്തുന്ന ആർ ടി ഒ എൻഫോഴ്സ്മെന്റ് ഓഫീസിസറുമാർ
author img

By

Published : Apr 24, 2019, 8:07 PM IST

Updated : Apr 24, 2019, 10:59 PM IST

തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് എന്നിവടങ്ങളിലെ ദീർഘദൂര സ്വകാര്യ ബസുകളുടെ ഓഫീസിൽ ആർ ടി ഒ എൻഫോഴ്സ്മെന്റ് പരിശോധന നടത്തി. കോഴിക്കോട് പാളയം എംഎം അലി റോഡിലെ ദീർഘദൂര സ്വകാര്യ ബസുകളുടെ ഓഫീസിൽ രാത്രി എട്ട് മണിയോടെയാണ് ആർ ടി ഒ എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തിയത്. സംസ്ഥാനത്ത് ലൈസൻസ് ഇല്ലാതെ പ്രവർ‍ത്തിക്കുന്ന എല്ലാ ബുക്കിംഗ് ഏജൻസികൾക്കും മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകി. ഒരാഴ്ചക്കുള്ളിൽ ലൈസൻസ് എടുക്കണമെന്ന് ഗതാഗത കമ്മീഷണർ ഏജൻസികൾക്ക് ക‌ർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന 23 ബസുകൾക്കെതിരെ ഇതുവരെ നടപടി എടുത്തതായും ഗതാഗത കമ്മീഷണർ അറിയിച്ചു. പെർമിറ്റ് ചട്ടം ലംഘിച്ച വാഹനങ്ങൾക്ക് 5000 രൂപ പിഴ ചുമത്തിയിട്ടുണ്ട്. ഓപ്പറേഷൻ നെറ്റ് റൈഡിന്റെ ഭാഗമായി അമിത നിരക്ക് ഈടാക്കൽ സാധനങ്ങൾ കടത്തൽ എന്നിവക്ക് കല്ലട ട്രാവൽസിന്‍റെ മൂന്ന് വാഹനങ്ങൾക്കും പിഴ ചുമത്തിയിട്ടുണ്ട്. കല്ലട ബസിലെ യാത്രക്കാരനെ ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെ അനധികൃത സര്‍വ്വീസുകള്‍ നടത്തുന്ന അന്തർ സംസ്ഥാന ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച നടപടിയാണ് ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ്. ഇതിനായി ജിഎസ്‍ടി വകുപ്പുമായി ചേർന്നാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തുന്നത്.

Intro:Body:

ലൈസൻസ് ഇല്ലാത്ത ബുക്കിംഗ് ഏജൻസികൾ പാടുപെടും, കടുത്ത നടപടിയ്ക്ക് സർക്കാർ

1-2 minutes

തിരുവനന്തപുരം: സംസ്ഥാനത്ത് ലൈസൻസ് ഇല്ലാതെ പ്രവർ‍ത്തിക്കുന്ന ബുക്കിംഗ് ഏജൻസികൾക്ക് മോട്ടോർ വാഹന വകുപ്പിന്‍റെ നോട്ടീസ്. ഒരാഴ്ചക്കകം ലൈസൻസ് എടുക്കണമെന്ന് ഗതാഗത കമ്മീഷണർ ഏജൻസികൾക്ക് ക‌ർശന നിർദ്ദേശം നൽകി. 

23 ബസുകൾക്കെതിരെ ഇതുവരെ നടപടി എടുത്തതായും ഗതാഗത കമ്മീഷണർ അറിയിച്ചു. പെർമിറ്റ് ചട്ടം ലംഘിച്ച വാഹനങ്ങൾക്ക് 5000 വാഹനങ്ങൾക്ക് 5000 രൂപ പിഴ ചുമത്തിയിട്ടുണ്ട് ഇതിൽ കല്ലട ട്രാവൽസിന്‍റെ മൂന്ന് വാഹനങ്ങളും ഉൾപ്പെടുന്നു. അമിത നിരക്ക് ഈടാക്കൽ സാധനങ്ങൾ കടത്തൽ എന്നിവക്കാണ് പിഴ ഈടാക്കിയിരിക്കുന്നത്. ഓപ്പറേഷൻ നെറ്റ് റൈഡിന്റെ ഭാഗമായാണ് നടപടി. 

കല്ലട ബസിലെ യാത്രക്കാരനെ ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെ അനധികൃത സര്‍വ്വീസുകള്‍ നടത്തുന്ന അന്തർ സംസ്ഥാന ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച നടപടിയാണ് ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ്. ഇത് സംബന്ധിച്ച് ചെക് പോസ്റ്റുകളിൽ വ്യാപക പരിശോധന നടക്കുകയാണ്. ജിഎസ്‍ടി വകുപ്പുമായി ചേർന്ന് പരിശോധന ശക്തമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരുന്നു. ഒരാഴ്ചക്കകം ജിപിഎസ് ഘടിപ്പിക്കാനും ബസുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. 

Conclusion:
Last Updated : Apr 24, 2019, 10:59 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.