ETV Bharat / briefs

ഫ്രാങ്കോ മുളക്കൽ കേസ്: അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി

കേസിന്‍റെ വിചാരണ തുടങ്ങാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ അന്വേഷണ ഉദ്യോഗസ്ഥനെ കോട്ടയം ജില്ലയിൽ നിന്ന് മാറ്റിയത് കേസ് അട്ടിമറിക്കാനെന്ന ആരോപണം ഉയർന്നിരുന്നു.

franko
author img

By

Published : Jun 15, 2019, 2:17 PM IST

കോട്ടയം: ഫ്രാങ്കോ മുളക്കൽ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ സുഭാഷിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ നടപടി സർക്കാർ റദ്ദാക്കി. കേസിന്‍റെ വിചാരണ തുടങ്ങാനിരിക്കെ ജില്ലയ്ക്ക് പുറത്തേക്ക് കെ സുഭാഷിനെ സ്ഥലം മാറ്റിയത് വിവാദമായതിനെ തുടർന്നാണ് നടപടി സർക്കാർ റദ്ദാക്കിയത്. കോട്ടയം ഡിസിആർബി ഡിവൈഎസ്പിയായാണ് പുതിയ നിയമനം.

ഇടുക്കി വിജലൻസ് ഡിവൈഎസ്പി ആയിട്ടായിരുന്നു സുഭാഷിനെ സ്ഥലം മാറ്റിയത്. എന്നാൽ ഇതിനെതിരെ കന്യാസ്ത്രീകളും സേവ് ഔർ സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിലും (എസ്ഒഎസ്) രംഗത്തെത്തിയിരുന്നു. കേസിന്‍റെ വിചാരണ തുടങ്ങാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ അന്വേഷണ ഉദ്യോഗസ്ഥനെ കോട്ടയം ജില്ലയിൽ നിന്ന് മാറ്റിയത് കേസ് അട്ടിമറിക്കാനെന്ന ആരോപണം ഉയർന്നിരുന്നു. ഉന്നത ഇടപെടലിന്‍റെ ഭാഗമാണ് സ്ഥലമാറ്റമെന്നായിരുന്നു എസ്ഒഎസിന്‍റെ വാദം. ഉദ്യോഗസ്ഥനെ മാറ്റുന്നത് കേസ് ദുർബലം ആക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും എസ്ഒഎസ് നേരെത്തെ ആരോപിച്ചിരുന്നു. കേസിൽ അട്ടിമറി നടക്കുമെന്ന ആശങ്കയും കന്യാസ്ത്രീകൾ പ്രകടിപ്പിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റം സർക്കാർ റദ്ദ് ചെയ്തത്.

ഫ്രാങ്കോ മുളക്കൽ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം DySP കെ സുഭാഷിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ നടപടിയാണ് സർക്കാർ റദ്ദാക്കി.കോട്ടയം DCRB DySP യായാണ് പുതിയ നിയമനം.കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ ജില്ലയ്ക്ക് പുറത്തേക്ക് കെ.സുഭാഷിനെ സ്ഥലം മാറ്റിയത് വിവാദമായതിനെ തുടർന്നാണ് നടപടി സർക്കാർ റദ്ധാക്കിയത്. ഇടുക്കി വിജലൻ ഡി.വൈ എസ്.പി ആയിട്ടായിരുന്നു സ്ഥലം മാറ്റം. ഡിവൈഎസ്പിയുടെ സ്ഥലം മാറ്റത്തിനെതിരെ  കന്യാസ്ത്രീകളും സേവ് ഔർ സിസ്റ്റേഴ്സ് ആക്ഷൻ കോൺസിലും രംഗത്തെത്തിയിരുന്നു. കേസിൻറെ വിചാരണ തുടങ്ങാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി സുഭാഷിനെ കോട്ടയം ജില്ലയിൽ നിന്ന് മാറ്റിയത് കേസ് അട്ടിമറിക്കാനെന്ന ആരോപണവും ഉയർന്നു..അന്വേഷണ ഉദ്യോഗസ്ഥനെ  കോട്ടയം ജില്ലയിൽ നിന്നു തന്നെ മാറ്റിയത് ഉന്നത ഇടപെടലിന്റെ ഭാഗമാണെന്നാണ് ആയിരുന്നു, സേവ് ഔവർ സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിൽ വാദം.ഉദ്യോഗസ്ഥനെ മാറ്റുന്നത് കേസ് ദുർബലം ആക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും എസ് ഒ എസ് നേരെത്തെ ആരോപിച്ചിരുന്നു.കേസിൽ അട്ടിമറി നടക്കുമെന്ന് ആശങ്കയും കന്യാസ്ത്രീകൾ പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റം സർക്കാർ റദ്ദ് ചെയ്യ്തത്.

ഇ.റ്റി.വി ഭാരത്
കോട്ടയം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.