ETV Bharat / briefs

ബാലഭാസ്കറിന്‍റെ മരണം; കാർ പരിശോധന നടത്തി - തിരുവനന്തപുരം

ഫോറൻസിക് വിദഗ്ധർ, മോട്ടോർ വാഹന വിഭാഗം ഉദ്യോഗസ്ഥർ, വാഹനനിർമ്മാണ കമ്പനിയുടെ പ്രതിനിധികൾ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്

balabhaska
author img

By

Published : Jun 19, 2019, 7:04 PM IST

Updated : Jun 19, 2019, 9:24 PM IST

തിരുവനന്തപുരം: ബാലഭാസ്കറിൻറെ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം അപകടത്തിൽപ്പെട്ട കാർ വിശദമായി പരിശോധിച്ചു.

ബാലഭാസ്കറിന്‍റെ മരണം; കാർ പരിശോധന നടത്തി

വാഹനം സൂക്ഷിച്ചിരുന്ന മംഗലപുരം പൊലീസ് സ്റ്റേഷനിൽ എത്തിയാണ് വാഹനത്തെ തെളിവെടുപ്പിന് വിധേയമാക്കിയത്. ക്രൈംബ്രാഞ്ചിന് പുറമേ ഫോറൻസിക് വിദഗ്ധർ, മോട്ടോർ വാഹന വിഭാഗം ഉദ്യോഗസ്ഥർ, വാഹനനിർമ്മാണ കമ്പനിയുടെ പ്രതിനിധികൾ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. അപകടമുണ്ടായ സ്ഥലത്ത് ട്രയൽ റണ്ണും സംഘം നടത്തി. കേസന്വേഷിക്കുന്ന ഡി വൈ എസ് പി ഹരികൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സീറ്റ് ബെൽറ്റ് അടക്കമുള്ള സാധനങ്ങൾ വാഹനത്തിൽ നിന്നും വിദഗ്ധ സംഘം പരിശോധനകൾക്കായി കൊണ്ടുപോയി. നേരത്തെ വാഹനത്തിനുള്ളിൽ നിന്നും രക്തക്കറയും മുടി നാരുകളും ശേഖരിച്ചിരുന്നു. കൂടുതൽ ശാസ്ത്രീയമായ അന്വേഷണമാണ് നടക്കുന്നതെന്ന് സംഘം വ്യക്തമാക്കി. ഫോറൻസിക് പരിശോധനാ ഫലം വന്ന ശേഷം അപകടം സംബന്ധിച്ച് കൂടുതൽ വ്യക്തത ഉണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

Intro:ബാലഭാസ്കറിൻറെ അപകടമരണം സംബന്ധിച്ച ദുരൂഹത അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം അപകടത്തിൽപ്പെട്ട വാഹനം വിശദമായി പരിശോധിച്ചു ഫോറൻസിക് തെളിവെടുപ്പ് നടത്തി. വാഹനം ഇപ്പോൾ സൂക്ഷിച്ചിരിക്കുന്ന തിരുവനന്തപുരം ജില്ലയിലെ മംഗലപുരം പോലീസ് സ്റ്റേഷനിൽ എത്തിയാണ് വാഹനം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയത്. ക്രൈംബ്രാഞ്ചിനു പുറമേ ഫോറൻസിക് വിദഗ്ധർ, മോട്ടോർ വാഹന വിഭാഗം ഉദ്യോഗസ്ഥർ, വാഹനനിർമ്മാണ കമ്പനിയുടെ പ്രതിനിധികൾ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. അപകടമുണ്ടായ സ്ഥലത്ത് ട്രയൽ റണ്ണും സംഘം നടത്തി.

Body:അപകടം നടക്കുമ്പോൾ വാഹനം ഓടിച്ചിരുന്നതാരെന്ന് കണ്ടെത്തുന്നതിനുള്ള വിശദമായ പരിശോധനയാണ് ഇന്ന് ക്രൈംബ്രാഞ്ചിനെ നേതൃത്വത്തിൽ നടന്നത്. കേസന്വേഷിക്കുന്ന ഡി വൈ എസ് പി ഹരികൃഷ്ണനെ നേതൃത്വത്തിലായിരുന്നു പരിശോധന. അപകടത്തിൽപ്പെട്ട വാഹനം ഇപ്പോൾ മംഗലപുരം പൊലീസ് സ്റ്റേഷനിൽ ആണ് സൂക്ഷിച്ചിരിക്കുന്നത്. ഇവിടെ എത്തിയാണ് സംഘം വിശദമായ പരിശോധനകൾ നടത്തിയത്. സീറ്റ് ബെൽറ്റ് അടക്കമുള്ള സാധനങ്ങൾ വാഹനത്തിൽ നിന്നും ഫോറൻസിക് സംഘം ഗം വിദഗ്ദ്ധ പരിശോധനകൾക്കായി കൊണ്ടുപോയി. നേരത്തെ വാഹനത്തിനുള്ളിൽ നിന്നും ഫോറൻസിക് സംഘം രക്തക്കറയും മുടി നാരുകളും ശേഖരിച്ചിരുന്നു. കൂടുതൽ ശാസ്ത്രീയമായ അന്വേഷണമാണ് നടക്കുന്നതെന്ന് ക്രൈംബ്രാഞ്ച് സംഘം അറിയിച്ചു. വാഹനം മരത്തിലിടിച്ച് തകർന്ന പള്ളിപ്പുറം പ്രദേശത്ത് ക്രൈംബ്രാഞ്ച് സംഘം വാഹനം അപകടം നടക്കുന്ന സമയത്തെ അതേ വേഗതയിൽ ഇന്നോവ കാർ ഓടിച്ച് ഇന്ന് ഒരിക്കൽ കൂടി ട്രയൽ നടത്തി. ഫോറൻസിക് പരിശോധനാ ഫലം വന്ന ശേഷം അപകടം സംബന്ധിച്ച് കൂടുതൽ വ്യക്തത ഉണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

Conclusion:ഇടിവി ഭാരത്
തിരുവനന്തപുരം
Last Updated : Jun 19, 2019, 9:24 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.