ആലപ്പുഴ: നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ കെ ബാലൻ. പൊലീസ് സംവിധാനം ബ്രിട്ടീഷുകാരുടെ തുടർച്ചയാണ്. മനുഷ്യനെ കൊന്നിട്ട് ശവം കൊടുക്കാത്ത കാലം ഉണ്ടായിരുന്നെന്നും അടിയന്തരാവസ്ഥ കാലത്തും ഇതുപോലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ ഒറ്റപ്പെട്ട സംഭവങ്ങള്‍ ചിലരുടെ ഭാഗത്തു നിന്ന് ഇപ്പോഴും ഉണ്ടാകുന്നു. അങ്ങനെയുള്ള പൊലീസിനെ നിയന്ത്രിക്കാൻ സർക്കാരിന് കഴിയുന്നുണ്ട്. ശക്തമായ നടപടി സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് അറസ്റ്റിലായ രാജ്‌കുമാര്‍ പീരുമേട് സബ് ജയിലിൽ കസ്റ്റഡിയിൽ ഇരിക്കെ മരിച്ച സംഭവത്തിലാണ് മന്ത്രിയുടെ പ്രതികരണം. രാജ്‌കുമാറിന് ക്രൂരമായ മര്‍ദനം ഏറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നു. തുടയിലും കാൽ വെള്ളയിലും അടിയേറ്റ പാടുണ്ടെന്നും ആന്തരിക മുറിവിനെ തുടർന്നുള്ള ന്യുമോണിയ ആണ് മരണ കാരണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ കെ ബാലൻ - ak-balan
ഒറ്റപ്പെട്ട സംഭവങ്ങൾ ഇപ്പോഴും ഉണ്ടാകുന്നുണ്ടെന്നും സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി ആലപ്പുഴയിൽ പറഞ്ഞു.
![നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ കെ ബാലൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3706698-1069-3706698-1561896865497.jpg?imwidth=3840)
ആലപ്പുഴ: നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ കെ ബാലൻ. പൊലീസ് സംവിധാനം ബ്രിട്ടീഷുകാരുടെ തുടർച്ചയാണ്. മനുഷ്യനെ കൊന്നിട്ട് ശവം കൊടുക്കാത്ത കാലം ഉണ്ടായിരുന്നെന്നും അടിയന്തരാവസ്ഥ കാലത്തും ഇതുപോലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ ഒറ്റപ്പെട്ട സംഭവങ്ങള്‍ ചിലരുടെ ഭാഗത്തു നിന്ന് ഇപ്പോഴും ഉണ്ടാകുന്നു. അങ്ങനെയുള്ള പൊലീസിനെ നിയന്ത്രിക്കാൻ സർക്കാരിന് കഴിയുന്നുണ്ട്. ശക്തമായ നടപടി സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് അറസ്റ്റിലായ രാജ്‌കുമാര്‍ പീരുമേട് സബ് ജയിലിൽ കസ്റ്റഡിയിൽ ഇരിക്കെ മരിച്ച സംഭവത്തിലാണ് മന്ത്രിയുടെ പ്രതികരണം. രാജ്‌കുമാറിന് ക്രൂരമായ മര്‍ദനം ഏറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നു. തുടയിലും കാൽ വെള്ളയിലും അടിയേറ്റ പാടുണ്ടെന്നും ആന്തരിക മുറിവിനെ തുടർന്നുള്ള ന്യുമോണിയ ആണ് മരണ കാരണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
പൊലീസ് സംവിധാനം ബ്രിട്ടീഷ് കാരുടെ തുടർച്ച , മനുഷ്യനെ കൊന്നിട്ട് ശവം കൊടുക്കാത്ത കാലം ഉണ്ടായിരുന്നു , അടിയന്തരാവസ്ഥ കാലത്തും ഇതേ പോലുള്ള സംഭവം ഉണ്ടായിട്ടുണ്ട് , ചിലരുടെ ഭാഗത്തു നിന്ന് ഒറ്റപെട്ട സംഭവം ഇപ്പോഴും ഉണ്ടാകുന്നു , ഇങ്ങനെയുള്ള പൊലീസ് നെ നിയന്ത്രിക്കാൻ സര്ക്കാരിന് കഴിയുന്നുണ്ട് ,
ശക്തമായ നടപടി സർക്കാർ സ്വീകരിക്കും
- എ. കെ. ബാലൻConclusion: