ഹൈദരാബാദ്: ഏകദിന ടീമിലേക്ക് തിരിച്ചെത്താന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ ഉപനായകന്‍ അജങ്ക്യ രഹാനെ. രണ്ടര വര്‍ഷത്തോളമായി രഹാനെ ഏകദിന ടീമിന് വേണ്ടി കളിച്ചിട്ട്. 2018 ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കെതിരായിരുന്നു അവസാന മത്സരം. ഇതേവരെ 90 ഏകദിനങ്ങളില്‍ രാജ്യത്തിനായി കളിച്ച ഈ വലംകയ്യന്‍ ബാറ്റ്സ്മാന്‍ 24 അര്‍ദ്ധസെഞ്ച്വറിയും മൂന്ന് സെഞ്ച്വറിയും ഉള്‍പ്പെടെ 2962 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്.
ഏകദിന ടീമിലേക്ക് തിരിച്ചെത്തുമ്പോള്‍ ഏത് പൊസിഷനിലും കളിക്കാന്‍ തയാറാണെന്ന് രഹാനെ പറഞ്ഞു. ഇതിന് മുമ്പ് ഒപ്പണറായും മധ്യനിരയില്‍ ഇറങ്ങിയും രഹാനക്ക് പരിചയമുണ്ട്. അതേസമയം ഏകദിനത്തില്‍ അവസരം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇതേവരെ ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നും രഹാനെ കൂട്ടിച്ചേര്‍ത്തു. ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും തിളങ്ങാനാണ് മുന്‍ ഓപ്പണര്‍ക്ക് ആഗ്രഹം.
അതേസമയം ഏകദിനത്തേക്കാള്‍ മികച്ച പ്രകടനമാണ് രഹാനെ ടെസ്റ്റ് ക്രിക്കറ്റില്‍ കാഴ്ചവെക്കുന്നത്. ഇതേവരെ 65 ടെസ്റ്റ് മത്സരങ്ങളില്‍ കളിച്ച രഹാനെ 11 സെഞ്ച്വറിയും 22 അര്‍ദ്ധസെഞ്ച്വറിയും ഉള്‍പ്പെടെ 4,203 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. നേരത്തെ ഇന്തയുടെ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്രയും രഹാനക്ക് ഏകദിന ടീമില്‍ അവസരം നല്‍കണമെന്ന് ആവശ്യപെട്ട് രംഗത്ത് വന്നിരുന്നു.