കാബൂൾ: താലിബാൻ തടവുകാരെ മോചിപ്പിക്കാനുള്ള ഉത്തരവിൽ അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് മുഹമ്മദ് അഷ്‌റഫ് ഘാനി ഒപ്പുവെച്ചു. 400 ഓളം തടവുകാരെ മോചിപ്പിക്കാനുമുള്ള ഉത്തരവിൽ തിങ്കളാഴ്ചയാണ് മുഹമ്മദ് അഷ്‌റഫ് ഘാനി ഒപ്പുവെച്ചത്. ഫെബ്രുവരിയിൽ അമേരിക്കയും താലിബാനും തമ്മിൽ ഖത്തറിൽ ഒപ്പുവച്ച സമാധാന കരാർ പ്രകാരം അഫ്ഗാൻ സർക്കാർ 5,000 തടവുകാരെ മോചിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മാർച്ച് തുടക്കം മുതൽ അഫ്ഗാൻ സർക്കാർ 5,100 താലിബാൻ തടവുകാരെ വിട്ടയക്കുകയും താലിബാൻ 1,000 അഫ്ഗാൻ സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെ മോചിപ്പിക്കുകയും ചെയ്തു. തടവുകാരെ വിട്ടയച്ചാൽ താലിബാനും അഫ്ഗാൻ സർക്കാരും തമ്മിലുള്ള സമാധാന ചർച്ചകൾ ഈ മാസം അവസാനം വീണ്ടും ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
താലിബാൻ തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് അഫ്‌ഗാനിസ്ഥാന്‍ - താലിബാൻ
അമേരിക്കയും താലിബാനും തമ്മിൽ ഖത്തറിൽ ഒപ്പുവച്ച സമാധാന കരാർ പ്രകാരം അഫ്ഗാൻ സർക്കാർ 5,000 തടവുകാരെ മോചിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.